പുനര്‍വിവാഹത്തിന് പത്രത്തില്‍ പരസ്യം നല്‍കി വിവാഹാലോചന വരുന്ന പെണ്‍കുട്ടികളുമായി അടുപ്പം സ്‌ഥാപിച്ച് അവരുടെ പണവും സ്വര്‍ണവുമായി കടന്നുകളയും... വിവാഹ തട്ടിപ്പ് വീരൻ പിടിയിലായതിങ്ങനെ...

പുനര്‍വിവാഹത്തിന് പത്രത്തില്‍ പരസ്യം നല്‍കി വിവാഹാലോചന വരുന്ന പെണ്‍കുട്ടികളുമായി അടുപ്പം സ്‌ഥാപിച്ച് അവരുടെ പണവും സ്വര്‍ണവുമായി കടന്നുകളയും. വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ. പത്രത്തില്‍ പരസ്യം നല്‍കി വിവാഹത്തട്ടിപ്പ് നടത്തി സ്വർണവും പണവും കവരുന്നതാണ് ഇയാളുടെ ഹോബി. മാനന്തവാടി കല്ലോടിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശി ബിജു ആന്റണി(38) യെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
പുനര്‍വിവാഹത്തിന് പത്രത്തില്‍ പരസ്യം നല്‍കി വിവാഹാലോചന വരുന്ന പെണ്‍കുട്ടികളുമായി അടുപ്പം സ്‌ഥാപിച്ച് അവരുടെ പണവും സ്വര്‍ണവുമായി മുങ്ങുകയാണ് ഇയാളുടെ രീതി.
മലപ്പുറംസ്വദേശിയായ യുവതിയുമായി ഇത്തരത്തില്‍ അടുപ്പത്തിലായ ഇയാള്‍ കഴിഞ്ഞ മാസം വടുതലയില്‍ വാടകയ്‌ക്കു വീടെടുത്ത് താമസം തുടങ്ങുകയും ഒരാഴ്‌ചയ്‌ക്കകം യുവതിയുടെ പണവും സ്വര്‍ണവുമായി കടന്നുകളയുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. എറണാകുളത്തു താമസിക്കുമ്ബോള്‍തന്നെ ഇയാള്‍ കോട്ടയം സ്വദേശിനിയും അംഗപരിമിതയുമായ യുവതിയുമായി വിവാഹം ഉറപ്പിച്ചശേഷം 45000 രൂപ കൈക്കലാക്കിയിരുന്നു. വൈക്കം സ്വദേശിനിയുമായി അടുപ്പം സ്‌ഥാപിച്ചുവരികയുമായിരുന്നു.
ഒരു പ്രാവശ്യം അടുപ്പത്തിലായ യുവതികളുടെ പേരിലെടുത്ത സിം കാര്‍ഡാണ് ഇയാള്‍ പിന്നീട് പരസ്യം നല്‍കാനും അടുത്ത ഇരയെ വിളിക്കാനും ഉപയോഗിച്ചിരുന്നത്. വയനാട്ടിലും ഗുണ്ടല്‍പ്പേട്ടിലും മാറിമാറി താമസിച്ചിരുന്ന പ്രതിക്കായി പല സ്‌ഥലങ്ങളിലും അന്വേഷണം നടത്തിവരവേ കല്‍പ്പറ്റ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇയാളുമായി സ്‌റ്റേഷനിലേക്കു വരുമ്ബോഴും കഴിഞ്ഞ ദിവസം നല്‍കിയ വിവാഹപരസ്യം കണ്ട് നിരവധി യുവതികള്‍ വിളിക്കുന്നുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha




















