പ്ലാസ്റ്റിക് പായ്ക്കറ്റോടെ പാല്‍ ചൂടാക്കിയാൽ കാത്തിരിക്കുന്നത് മുട്ടൻപണി... കച്ചവടക്കാർക്ക് കർശന നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാവിഭാഗം

ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുകയോ സംഭരിക്കുകയോ വിതരണം ചെയ്യുകയോ വില്‍പ്പന നടത്തുകയോ ചെയ്യുന്നതിന് ലൈസന്‍സ്-രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാം. പാല്‍ പ്ലാസ്റ്റിക് പാക്കറ്റോടെ ചൂടാക്കിയാല്‍ പിടി വീഴും.
ഇത് കണ്ടെത്തിയാല്‍ പിഴയുള്‍പ്പെടെ നിയമനടപടികളെടുക്കും. കൂടാതെ ചൂടാക്കുമ്പോൾ പ്ലാസ്റ്റിക്കിലെ രാസപദാര്‍ഥങ്ങള്‍ പാലില്‍ കലര്‍ന്ന് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം പറഞ്ഞു.
ഹോട്ടലുകള്‍, ബേക്കറികള്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവരാണ് ഈ രീതിയില്‍ ചൂടാക്കുന്നതെന്ന് അധികൃധര്‍ പറഞ്ഞു. ആഹാരസാധനങ്ങളില്‍ കൃത്രിമനിറങ്ങള്‍ ചേര്‍ക്കുക, കൃത്യമായ ലേബല്‍ വിവരങ്ങള്‍ ഇല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുക, ഗുണനിലവാരമില്ലാത്ത വെള്ളം പാചകത്തിനും കുടിക്കുന്നതിനും ഉപയോഗിക്കുക തുടങ്ങിയവയും ശിക്ഷാനടപടികള്‍ക്ക് കാരണമാകും.
https://www.facebook.com/Malayalivartha























