ജനവികാരം മാനിക്കാതെയാണ് കോടതി വിധി വന്നത് ! ; സ്ത്രീ പ്രവേശനം സുപ്രീം കോടതി വിധിയിൽ അതൃപ്തി രേഖപ്പെടുത്തി അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയിൽ അതൃപ്തി രേഖപ്പെടുത്തി അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ. വിഷയത്തിൽ ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയാണ് സ്വാഗതാർഹമെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെയാണ് അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശം.
ജനവികാരം മാനിക്കാതെയാണ് കോടതി വിധി വന്നത്. വലിയ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത് ഇറങ്ങുമെന്ന് കോടതിപോലും ചിന്തിച്ചിട്ടുണ്ടാവില്ല. സ്ത്രീപ്രവേശനമുണ്ടായാല്‍ ദൈവ കോപം ഉണ്ടാകുമെന്ന് വിശ്വാസികള്‍ ചിന്തിക്കുന്നുണ്ട്. കേരളത്തിൽ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























