ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. കേസിൽ തിങ്കളാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് എസ്.ഐ.ടിയുടെ ഈ നീക്കം.
എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എട്ടുമണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ, 2025ൽ സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ സംഘം ശേഖരിക്കുകയും ചെയ്തു. 2019ൽ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു.
നിലവിൽ 2025ലെ പാളികൈമാറ്റത്തിൽ ഗുരുതരമായ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. എന്തെങ്കിലും മറച്ചുവെക്കുന്നതിന്റെ ഭാഗമായിട്ടാണോ സ്വർണപ്പാളികൾ കൊണ്ടുപോയ വിവരം ഹൈകോടതിയെയും സ്‌പെഷ്യൽ കമ്മീഷണറെയും അറിയിക്കാതിരുന്നത് എന്നുള്ളതും ഇ.ഡി പരിശോധിച്ചു വരുന്നു.
" f
https://www.facebook.com/Malayalivartha
























