കണ്ണീർക്കാഴ്ചയായി... ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതി കുരങ്ങുകളുടെ ആക്രമണത്തെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചു....

കണ്ണീർക്കാഴ്ചയായി... ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതി കുരങ്ങുകളുടെ ആക്രമണത്തെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചു.... അനിത (24) എന്ന യുവതിയാണ് ദാരുണമായി മരണപ്പെട്ടത്.
കുരങ്ങുകൂട്ടം വളഞ്ഞപ്പോൾ പരിഭ്രാന്തയായി ഓടുന്നതിനിടെ മലമുകളിലെ കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് കാലിടറി താഴേക്ക് വീണു പോകുകയായിരുന്നു. ഭർത്താവിനൊപ്പം ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു അനിത. മലമുകളിലെ ക്ഷേത്രപരിസരത്ത് വെച്ച് ഇവർ കുരങ്ങുകൾക്ക് പഴങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ ഭക്ഷണം കണ്ടതോടെ കൂടുതൽ കുരങ്ങുകൾ കൂട്ടത്തോടെ എത്തുകയും ദമ്പതികളെ വളയുകയുമായിരുന്നു.
കുരങ്ങുകൾ അക്രമാസക്തരായതോടെ ഭയന്നോടിയ അനിത നിയന്ത്രണം വിട്ട് വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് നിസ്സഹായനായി നോക്കിനിൽക്കെയായിരുന്നു ഈ വൻദുരന്തം. അനിത സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. സംഭവത്തെത്തുടർന്ന് വനംവകുപ്പും പോലീസും തീർത്ഥാടകർക്കായി കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
https://www.facebook.com/Malayalivartha























