പ്രശസ്‌ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ അന്തരിച്ച ജോൺ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് നിര്യാതയായി

പ്രശസ്‌ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ അന്തരിച്ച ജോൺ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് (75) നിര്യാതയായി. ഞാളിയത്ത് (കോട്ടയത്തുപാറ) കുടുംബാംഗമാണ്.
വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അന്ത്യം സംഭവിച്ചത്. രണ്ടുദിവസം മുമ്പ് കടവന്ത്ര എളംകുളം ജങ്ഷനിലുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്.
മകള്‍: ജിഷ ജോണ്‍. മരുമകന്‍: ജിബി എന്‍. എബ്രഹാം. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് എളംകുളം സെന്‍റ് മേരിസ് സുനോറ പള്ളിയില്‍. രാവിലെ 10 മുതല്‍ മരടിലുള്ള വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും.
"
https://www.facebook.com/Malayalivartha
























