Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...


മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോൾ ധരിച്ച വസ്ത്രങ്ങളും ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുക്കാൻ കഴിയാത്ത വിധം നശിപ്പിച്ചു; അഭിമന്യു വധകേസിലെ പ്രതികള്‍ തെളിവ് നശിപ്പിച്ചതായി കുറ്റപത്രം

12 OCTOBER 2018 03:43 PM IST
മലയാളി വാര്‍ത്ത

അഭിമന്യു വധകേസിലെ പ്രതികള്‍ തെളിവ് നശിപ്പിച്ചതായി കുറ്റപത്രം. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോൾ ധരിച്ച വസ്ത്രങ്ങളും ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുക്കാൻ കഴിയാത്ത വിധം നശിപ്പിച്ചതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ 16 പ്രതികള്‍ക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിന്‍റെ പകർപ്പ് പുറത്ത്.

ആദ്യം കുറ്റപത്രത്തില്‍ ഉള്‍പ്പട്ട ഏഴ് പേര്‍ ഇപ്പോഴും ഒളിവിലാണ്. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും ക്യാമ്പസ്ഫ്രണ്ട് നേതാവുമായി മുഹമ്മദിന്‍റെ നേതൃത്വത്തിൽ ഗൂഡാലോചന നടത്തിയ പ്രതികൾ പിന്നീട് അഞ്ച് ബൈക്കുകളിലാണ് ക്യാമ്പിന് പുറത്തെത്തിയത്.

കോളേജിന്‍റെ ചുറ്റുമതലിൽ എസ്.എഫ്.ഐ പ്രവർത്തകർ എഴുതിയ ചുമരെഴുത്ത് സംഘർഷം ഉണ്ടാക്കാനുള്ള ലക്ഷ്യത്തോടെ മായ്ച്ചുകളഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ എസ്.എഫ്ഐ പ്രവർത്തകരെ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി സംഘർഷത്തിന് തുടക്കമിട്ടു. കോളേജ് വിദ്യാർത്ഥിയായ മുഹമ്മദാണ് അഭിമന്യുവിനെ കൊലയാളി സംഘത്തിന് ചൂണ്ടികാണിച്ച് കൊടുത്തത്.സംഘടർഷത്തിനിടയിൽ 9-ാം പ്രതി ചിപ്പു എന്ന ഷിഫാസ് അഭിമന്യുവിനെ പിടിച്ച് നിര്‍ത്തി. ഇതിനിടെ 10ാം പ്രതി സഹല്‍ കത്തി ഉപയോഗിച്ച് അഭിമന്യുവിന്‍റെ ഇടത് നെഞ്ചിൽ കുത്തുകയായിരുന്നു. അഭിമന്യുവിനൊപ്പം കുത്തേറ്റ അർജ്ജുൻ എന്ന വിദ്യാർത്ഥിയെ പിടിച്ചു നിർത്തിയത് 11-ാം പ്രതി ജിസാൽ ആണ്.

12-ാം പ്രതി ഷാഹിമാണ് കുത്തിയത്. വിനീഷ് എന്ന വിദ്യാര്‍ത്ഥിയെ 13-ാം പ്രതി സനീഷും കുത്തി പരുക്കേൽപ്പിച്ചു. സംഘത്തിലുള്ള മറ്റ് പ്രതികള്‍ ഈ സമയം റോഡിലുണ്ടായിരുന്ന എസ് എഫ് ഐ വിദ്യാർത്ഥികളെ കത്തികാണിച്ച് ഭീഷണിപെടുത്തുകയും മര്‍ദ്ദിക്കുകയും ചയ്തു. പിന്നീട് ഒരു ബൈക്ക് മാത്രം ഉപേക്ഷിച്ച് മറ്റ് വാഹനങ്ങളില്‍ രക്ഷപെട്ട പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച് ആയുധങ്ങൾ കണ്ടെടുക്കാൻ കഴിയാത്ത വിധം നശിപ്പിച്ചു.കൂടാതെ കൃത്യ സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും, ഉപയോഗിച്ച മൊബൈൽ ഫോൺ അടക്കമുള്ളവയും കണ്ടെടുക്കാൻ കഴിയാത്ത വിധം നശിപ്പിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോടതിയുടെ പരിഗണനിയിലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്‌ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ അന്തരിച്ച ജോൺ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് നിര്യാതയായി  (33 minutes ago)

 ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം....  (49 minutes ago)

പ്രിയദർശിനി' സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ.... കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകൾ ജൂലൈ മുതൽ സർവീസ് നിർത്താനൊരുങ്ങുന്നതായി സൂചന  (52 minutes ago)

തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു...  (55 minutes ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതി കുരങ്ങുകളുടെ ആക്രമണത്തെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചു....  (58 minutes ago)

  മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്ത നിലയിൽ  (1 hour ago)

ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ജംഗിൾ സഫാരി പൂർണമായും ആരംഭിക്കാൻ സർക്കാർ നിർദേശം നൽകി  (1 hour ago)

കോടതിയിൽ വിജയൻറെ തറക്കളി,പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ വളഞ്ഞ് ED...! 29 ന് കൊച്ചിയിൽ എത്തണം  (1 hour ago)

Mayor VV Rajesh നിർണായക പ്രഖ്യാപനവുമായി മേയർ  (1 hour ago)

കൊച്ചി നഗരത്തിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു....  (2 hours ago)

  ബം​ഗളൂരുവിൽ മെട്രോ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു...    (2 hours ago)

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (3 hours ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (3 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (3 hours ago)

Malayali Vartha Recommends