സംസ്ഥാനത്ത് വീണ്ടും വൻ എ .ടി.എം കവർച്ച ; ഇരു സ്ഥലങ്ങളിൽ നിന്നും 35 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അധികൃതർ; ഇരു സംഭവങ്ങൾക്കു പിന്നിലും ഒരു സംഘമെന്ന് പോലീസ്

സംസ്ഥാനത്ത് വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം വൻ എ .ടി.എം കവർച്ച.തൃശൂര്‍ കൊരട്ടിയിലും കൊച്ചി തൃപ്പൂണിത്തുറയിലെ രണ്ടു എ.ടി.എമ്മുകൾ തകർത്ത് 35 ലക്ഷം രൂപയാണ് കവർന്നിരിക്കുന്നത്. ഇരുമ്പനത്തെ എസ്.ബി.െഎ എടിഎം കൗണ്ടര്‍ തകര്‍ത്ത് 25 ലക്ഷം രൂപയും, കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിെൻറ ശാഖയിലെ എം.ടി.എമ്മിൽ നിന്നും പത്തു ലക്ഷത്തി അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണംആരംഭിച്ചു.
ഇരു സ്‌ഥലത്തും കെട്ടിടത്തിന്റെ പിറകു വശത്തെ ഭിത്തി തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സി. സി ടിവി ക്യാമറകളിൽ ഇരു സ്‌ഥലത്തും പെയിൻറ് അടിച്ചു ദൃശ്യങ്ങൾ ലഭിക്കാത്ത വിധത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരേ സംഘം തന്നെയായിരിക്കാം ഇരു സംഭവങ്ങൾക്കും പിന്നിലെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.പുലർച്ചെയോടെയാണ് രണ്ടിടത്തും കവർച്ച നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പുറംലോകമറിഞ്ഞത് ഇന്ന് രാവിലെ 11 മണിയയോടെ
https://www.facebook.com/Malayalivartha























