ഷിഹാസ് അഭിമന്യുവിനെ വട്ടംപിടിച്ചപ്പോള്‍ സഹല്‍ ഇടതുനെഞ്ചില്‍ കത്തിയാഴ്ത്തി', കൊന്നത് കാമ്പസ് ഫ്രണ്ടിന് കലാലയത്തില്‍ കാലുറപ്പിക്കാന്‍, രക്തം പടര്‍ന്ന വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചതായും കുറ്റപത്രം

അഭിമന്യുവിനെ കൊലചെയ്തത് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കു കലാലയത്തില്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നെന്ന് കുറ്റപത്രം. ഷിഹാസ് അഭിമന്യുവിനെ വട്ടംപിടിച്ചപ്പോള്‍ പത്താം പ്രതി സഹല്‍ അഭിമന്യുവിന്റെ ഇടതുനെഞ്ചില്‍ കത്തിയാഴ്ത്തിയെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാം പ്രതിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുമായ പി.ഐ. മുഹമ്മദിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തുകയും കൃത്യമായ ആസൂത്രണത്തോടെയുമാണ് കൊലപാതകം നടത്തിയത്.
പുതിയ വിദ്യാര്‍ഥികള്‍ക്കു കോളജില്‍ സ്വാഗതം ചെയ്യുന്ന ദിവസമായ ജൂലൈ രണ്ടിനു ക്യാമ്പസില്‍ തങ്ങളുടെ സാന്നിധ്യം വെളിവാക്കണമെന്നു ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. നെട്ടൂര്‍, മട്ടാഞ്ചേരി, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലായി ഗൂഢാലോചന നടത്തി. ഒന്നാം തീയതി രാത്രി എട്ടോടെ മുഹമ്മദിന്റെ നേതൃത്വത്തില്‍ എട്ടു പ്രതികള്‍ കോളജിന്റെ പിന്‍വശത്തെ ഗേറ്റിന്റെ ഭാഗത്ത് മനഃപൂര്‍വം പ്രകോപനമുണ്ടാക്കി.
എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ചുവരെഴുത്തിനായി അടയാളപ്പെടുത്തിയ ഭാഗം മായ്ച്ചുകളഞ്ഞ് ക്യാമ്പസ് ഫ്രണ്ടിന്റെ പേരെഴുതി. ആ പ്രശ്‌നം പിന്നെ വാക്കേറ്റത്തിലെത്തി. കത്തി, ഇടിക്കട്ട, മരവടി എന്നിവയുമായി കോളജ് ക്യാമ്പസിലെത്തിയ പ്രതികള്‍ എസ്.എഫ്.ഐയുടെ ചുവരെഴുത്തുകള്‍ മായ്ക്കാന്‍ തുടങ്ങി. തടയാന്‍ വന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി. ഇതിനിടെ, മുഹമ്മദാണു മറ്റുള്ളവര്‍ക്ക് എസ്.എഫ്.ഐയുടെ പ്രമുഖ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കാട്ടിക്കൊടുത്തത്.
ഷിഹാസ് എന്നയാള്‍ അഭിമന്യുവിനെ വട്ടംപിടിച്ചു. പത്താം പ്രതി സഹലാണ് അഭിമന്യുവിന്റെ ഇടതുനെഞ്ചില്‍ കത്തിയാഴ്ത്തിയത്. കൂട്ടുകാരനെ രക്ഷിക്കാന്‍ ചെന്ന അര്‍ജുനെ 12ാം പ്രതി മുഹമ്മദ് ഷാഹിം കത്തികൊണ്ട് കുത്തി. അഭിമന്യുവിനൊപ്പമുണ്ടായിരുന്നവരെ അക്രമിസംഘാംഗങ്ങളായ ഫയാസ്, ജിസാല്‍, ആരിഫ് എന്നിവര്‍ ഇടിച്ചു പരുക്കേല്‍പ്പിച്ചു. ആക്രമണത്തിനുശേഷം ഒരു മോട്ടോര്‍ സൈക്കിള്‍ ഉപേക്ഷിച്ച് മറ്റുള്ള വാഹനങ്ങളിലാണു പ്രതികള്‍ രക്ഷപ്പെട്ടത്.
രക്തം പടര്‍ന്ന വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളെ രക്ഷപ്പെടാനും ഒളിച്ചുകഴിയാനും സഹായിച്ചവരെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അതു സംബന്ധിച്ചുള്ള കുറ്റപത്രം പിന്നീടു സമര്‍പ്പിക്കും. കേസിലെ 13 പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഏഴു പ്രതികള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
"
https://www.facebook.com/Malayalivartha























