പ്രതിഷേധ സമരം, സര്‍ക്കാരിനെതിരായുള്ള നീക്കങ്ങള്‍ ആക്കുന്നതിന് പിന്നിലെ അപകടം എന്‍ എസ് എസ് നേതൃത്വം തിരിച്ചറിയണമെന്ന് കോടിയേരി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധ സമരത്തിന്റെ മുന്‍നിരയിലുള്ള നായര്‍ സര്‍വീസ് സൊസൈറ്റി അതിലെ അപകടം തിരിച്ചറിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സര്‍ക്കാരിനെതിരായുള്ള നീക്കങ്ങള്‍ എല്ലാം ക്രോഡീകരിക്കുവാന്‍ നേതൃത്വം നല്‍കുന്നത് ആര്‍എസ്എസ് -ബിജെപി സംഘം ആണെന്ന് അദ്ദേഹം പറഞ്ഞു. അത് എന്‍ എസ് എസ് നേതൃത്വം തിരിച്ചറിയുന്നില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
എന്‍എസ്എസിന്റെ പല കരയോഗങ്ങളുടെയും ഭാരവാഹികള്‍ നാമജപ ഘോഷയാത്രയ്ക്ക് ആളെ കൂട്ടുന്നു. എന്നാല്‍, ആളു കൂടുമ്പോള്‍ അതിന്റെ നേതൃത്വം ആര്‍എസ്എസ്, ബിജെപി നേതാക്കളുടേതാകുന്നു.
പാര്‍ട്ടി പത്രത്തിലെ 'രണ്ടാം വിമോചന സമര മോഹം' എന്ന ലേഖനത്തിലാണ് എന്‍ എസ് എസ് നേതൃത്വത്തോടുള്ള കോടിയേരിയുടെ ഉപദേശം.
https://www.facebook.com/Malayalivartha























