മാലിന്യത്തിനൊപ്പം പ്ലാസ്റ്റിക് ചാക്കിൽ വിഷപ്പാമ്പിനെ കെട്ടി തള്ളി; മട്ടന്നൂരിൽ സാമൂഹ്യ വിരുദ്ധരുടെ ക്രൂരതയ്ക്കിടയിൽ ശുചീകരണ തൊഴിലാളികളുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ മാലിന്യത്തിനൊപ്പം പ്ലാസ്റ്റിക് ചാക്കിൽ വിഷപ്പാമ്പിനെ കെട്ടി തള്ളിയതായി പരാതി. സാമൂഹ്യ വിരുദ്ധരുടെ ക്രൂരതയിൽ ശുചീകരണ തൊഴിലാളികളുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മട്ടന്നൂർ മരുതായി റോഡിലായിരുന്നു സംഭവം.
വഴിയരികില്‍ നിക്ഷേപിച്ച മാലിന്യത്തിനൊപ്പം പ്ലാസ്റ്റിക് ചാക്കിനകത്താക്കിയ നിലയിലായിരുന്നു ഉഗ്ര വിഷമുള്ള പാമ്പിനെ തള്ളിയത്. മാലിന്യം നീക്കാനെത്തിയ ശുചീകരണ തൊഴിലാളികള്‍ ചാക്കിന്‍റെ കെട്ടഴിച്ചതോടെ വിഷ പാമ്പ് പുറത്തേക്ക് ചാടി.
കെട്ടഴിച്ച ശുചീകരണത്തൊഴിലാളികള്‍ പാമ്പിന്റെ കടിയേല്‍ക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവം കണ്ട് നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പാമ്പിനെ വീണ്ടും ചാക്കിലാക്കി നഗരസഭ ഓഫീസ് പരിസരത്തേക്ക് മാറ്റുകയായിരുന്നു. നഗരസഭ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു വനം വകുപ്പിലെ റാപിഡ് റെസ്പോന്‍സ് സ് റെസ്ക്യം വിംഗ് സ്ഥലത്തെത്തി പാമ്പിനെ വനത്തിലേക്ക് മാറ്റി.
സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.ഇവരെ വൈകാതെ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























