സൂര്യ നെല്ലി പീഡന ക്കേസിൽ ഏറെ പേരുദോഷം കേട്ട പി ജെ കുര്യന് അനുകൂല നിലപാടുമായി സുപ്രീം കോടതി മുൻ ജഡ്ജി ; കുര്യനെ കുടുക്കാൻ ഗൂഢാലോചന നടന്നു

സൂര്യനെല്ലി പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനെ രാഷ്‌ട്രീയനേട്ടത്തിനായി ചിലര്‍ കുടുക്കാന്‍ ശ്രമിച്ചെന്നു സുപ്രീം കോടതി മുന്‍ ജഡ്‌ജി സിറിയക് ജോസഫ്. കുര്യനെ പ്രതിപ്പട്ടികയില്‍നിന്ന്‌ഒഴിവാക്കാന്‍ നിര്‍ദേശിച്ചത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ആയിരുന്നെന്നും ജസ്‌റ്റിസ് സിറിയക് "സഫാരി" ചാനലിന്റെ "ചരിത്രം എന്നിലൂടെ" എന്ന പരിപാടിയില്‍ വെളിപ്പെടുത്തി.
അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്‍, ഹൈക്കോടതിയില്‍നിന്നു വിരമിച്ച ഒരു ജഡ്‌ജി എന്നിവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണു സിറിയക് ജോസഫിന്റെ വെളിപ്പെടുത്തല്‍.
സൂര്യനെല്ലി കേസില്‍ കുര്യനെ പ്രതിചേര്‍ക്കണോയെന്ന കാര്യത്തില്‍ അന്നത്തെ ഇടതുസര്‍ക്കാരിന് ആശയക്കുഴപ്പമുണ്ടായിരുന്നു.
കുര്യനെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നായിരുന്നു എ.ജിയായിരുന്ന എം.കെ. ദാമോദരന്റെ നിലപാട്.
അന്വേഷണോദ്യോഗസ്‌ഥന്‍ സിബി മാത്യൂസിനും ഇതേ നിലപാടായിരുന്നു. എന്നാല്‍, കുര്യനെ പ്രതിചേര്‍ക്കണമെന്നു ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് വാശിപിടിച്ചു. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജനാര്‍ദനക്കുറുപ്പിനും ഇതേ അഭിപ്രായമായിരുന്നു. ആശയക്കുഴപ്പം പരിഹരിക്കാന്‍ മുഖ്യമന്ത്രി നായനാര്‍ യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും യോഗത്തില്‍ പങ്കെടുത്തു. ഉദ്യോഗസ്‌ഥര്‍ അവരുടെ നിലപാടുകള്‍ യോഗത്തില്‍ ആവര്‍ത്തിച്ചു.
"ഓന്‍" (ഐ.ജി. സിബി മാത്യൂസ്) പറയുന്നതുപോലെ കേള്‍ക്കാന്‍ നായനാര്‍ നിര്‍ദേശിച്ചതോടെയാണു കുര്യന്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവായത്. രണ്ടുമൂന്നുവര്‍ഷം മുമ്പ് സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് കുര്യനെതിരേ ഒരു പരാതി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍, ജഡ്‌ജി അതു മാറ്റിവച്ചു. അദ്ദേഹം വിരമിക്കുന്നതുവരെ ആ കേസ് എടുത്തില്ല. പിന്നീട് അദ്ദേഹത്തെ കണ്ടപ്പോള്‍ ഇതേപ്പറ്റി ചോദിച്ചു. ആ കേസിനെക്കുറിച്ച് തനിക്കു വ്യക്‌തിപരമായ അറിവുണ്ടെന്നും അതിനാല്‍ വിധി പറയുന്നതു ശരിയല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അദ്ദേഹം വക്കീലായിരിക്കേ, ഹൈക്കോടതി വരാന്തയില്‍ സൂര്യനെല്ലി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ മറ്റു വക്കീലന്മാരോട് ഈ കേസിനെപ്പറ്റി പറയുന്നതു കേള്‍ക്കാനിടയായി.
കുര്യനെതിരേ മൊഴി നല്‍കാന്‍ പെണ്‍കുട്ടിയോടു പറഞ്ഞതു താനാണെന്നായിരുന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ അവകാശവാദം. അക്കാര്യം കേള്‍ക്കാനിടയായ താന്‍ കേസില്‍ വിധി പറഞ്ഞാല്‍ മുന്‍വിധിയുണ്ടാകും. അതുകൊണ്ടാണു കേസ് മാറ്റിവച്ചതെന്ന് ആ ജഡ്‌ജി തന്നോടു പറഞ്ഞതായും ജസ്‌റ്റിസ് സിറിയക് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha






















