സങ്കടക്കാഴ്ചയായി.... മഞ്ചേരി നെല്ലിപ്പറമ്പിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്

മഞ്ചേരി നെല്ലിപ്പറമ്പിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചനകളുള്ളത്.
ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർക്കസ് നോളജ് സിറ്റിയിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
തക്കാളി ലോഡുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് ബസിൽ ഇടിച്ചത്. പാലക്കാട്ടേക്ക് ഐവിയ്ക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ബസിൻറെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണുള്ളത്.
"https://www.facebook.com/Malayalivartha
























