മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം

മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ (93) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് (ശനി) വൈകിട്ട് ആറ് മണിക്ക് നടക്കും. മാതൃഭൂമിയിലെ തന്റെ ദീർഘകാല ഔദ്യോഗിക ജീവിതത്തിനിടെ കമ്പനിയുടെ ഭരണപരമായ കാര്യങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
മാതൃഭൂമി സർക്കുലേഷൻ വിഭാഗം സീനിയർ ജനറൽ മാനേജർ ജി. ആനന്ദിന്റെ പിതാവാണ്. മാതൃഭൂമിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും സജീവ സാക്ഷിയായിരുന്നു എം.വി. ഗോപാലകൃഷ്ണൻ. 1948-ൽ ക്ലർക്കായി മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം, 66 വർഷത്തെ സുദീർഘമായ ഔദ്യോഗിക ജീവിതത്തിനൊടുവിൽ 2014-ലാണ് വിരമിച്ചത്.
രാഷ്ട്രതന്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദധാരിയായ ഗോപാലകൃഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ അസോസിയേറ്റ് അംഗമായിരുന്നു. ഭാര്യ: പ്രേമാവതി. മറ്റു മക്കൾ: ജി. വെങ്കിടാചലം (കാനഡ), ജി. ഗീത.
"
https://www.facebook.com/Malayalivartha
























