ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....

ശബരിമല സ്വർണക്കൊളളക്കേസിൽ തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം.
2025ൽ ദ്വാരപാലക പാളി മാറ്റിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന സംശയത്തെത്തുടർന്നാണ് പ്രശാന്ത് അടങ്ങുന്ന ഭരണസമിതിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പുതിയ എസ്ഐടി തീരുമാനിച്ചത്.സ്വർണപ്പാളികൾ കൈമാറിയതിൽ വലിയ ദുരൂഹതയുണ്ടെന്നും മുൻ ഭരണസമിതിക്ക് ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടായിരുന്നു. പ്രശാന്ത് ഉൾപ്പെടെ ഭരണസമിതിയിലെ മൂന്നംഗങ്ങളെ കൂടി പ്രതിചേർക്കാനാണ് തീരുമാനമായത്.
ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന അജികുമാർ, സന്തോഷ് എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഹൈക്കോടതിയുടെ അനുമതി വാങ്ങാതെയാണ് 2025ൽ ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശാനായി നൽകിയതെന്ന് എസ്ഐടിയുടെ അന്വേഷണത്തിൽ തെളിഞ്ഞു. കൃത്യമായ ഗൃഢാലോചന ഇതിനുപിന്നിൽ ഉണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























