Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


6 ലക്ഷം ചൈനീസ് വിദ്യാർത്ഥികൾ യുഎസ് ലേക്ക് ; മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ അനുയായികളിൽ നിന്ന് വിമർശനം


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...

ഭാഗ്യക്കുറിയില്‍ സമൂല പരിഷ്‌കരണം, ഭാഗ്യക്കുറി കടകള്‍ക്ക്‌ ലോഗോ, ബ്രാന്റിംഗ്‌, രജിസ്‌ട്രേഷന്‍, തിരിച്ചറിയല്‍ കാര്‍ഡ്‌

22 APRIL 2013 11:02 AM IST
മലയാളി വാര്‍ത്ത.

പുതുതായി കൊണ്ടുവരുന്ന നറുക്കെടുപ്പ്‌ യന്ത്രം ഉപയോഗിച്ച്‌ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ നടത്തുമ്പോള്‍ 5000 രൂപ മുതല്‍ താഴേക്കുള്ള സമ്മാനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന്‌ ധനമന്ത്രി കെ.എം. മാണി അറയിയിച്ചു.
ഭാഗ്യക്കുറി വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.
പുതുതായി ആരംഭിക്കുന്ന സമ്പാദ്യപദ്ധതി നിര്‍ബന്ധിതമായി നടപ്പിലാക്കില്ലെന്ന്‌ മന്ത്രി പറഞ്ഞു. ഇത്‌ ഭാഗ്യക്കുറി സമ്മാനാര്‍ഹരുടെ ക്ഷേമത്തിനുവെണ്ടി വിഭാവനം ചെയ്‌തതാണ്‌. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു സ്‌കീം വൈകാതെ പ്രഖ്യാപിക്കും - മന്ത്രി പറഞ്ഞു.
പുനലൂര്‍, കട്ടപ്പന, താമരശ്ശേരി എന്നീ താലൂക്ക്‌ ഓഫീസുകള്‍ക്ക്‌ പുറമേ മറ്റു പതിനൊന്നു ജില്ലകളിലും ഓരോ താലൂക്ക്‌ ഓഫീസുകള്‍കൂടി തുടങ്ങുന്നതിന്‌ നടപടി സ്വീകരിക്കുന്നതാണ്‌.
ലോട്ടറി ക്രമക്കേടുകള്‍ യഥാസമയം കണ്ടുപിടിക്കുവാനും ഈ രംഗത്തെ ദുഷ്‌പ്രവണതകള്‍ക്ക്‌ കടിഞ്ഞാണിടുന്നതിനും വകുപ്പിന്‌ സ്വന്തമായി ഒരു വിജിലന്‍സ്‌ സംവിധാനം രൂപീകരിക്കുന്നതാണ്‌. ഡി..വൈ.എസ്‌്‌.പി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ആയിരിക്കും ഈ സംവിധാനം നിലവില്‍ വരുന്നത്‌. വാഹനം, സ്വര്‍ണ്ണം മുതലായ സമ്മാനങ്ങള്‍ക്ക്‌ ഏജന്റുമാര്‍ക്ക്‌ നല്‍കിക്കൊണ്ടായിരിക്കും ഏജന്റ്‌ പ്രൈസ്‌ ക്ലിപ്‌ത തുകയായി പുന:സ്ഥാപിക്കുന്നതാണ്‌. ക്ഷേമനിധിയിലുള്ള പെന്‍ഷന്‍, മറ്റ്‌ ആനുകൂല്യങ്ങള്‍ എന്നിവ കാലോചിതമായി വര്‍ദ്ധിപ്പിക്കുന്നത്‌ തത്വത്തില്‍ അംഗീകരിക്കുകയും അതിന്‌ ആവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന്‌ ക്ഷേമനിധി ബോര്‍ഡിനോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍ക്കുന്ന കടകള്‍ക്ക്‌ ലോഗോയും ബ്രാന്റിംഗും ഉള്‍പ്പെടെയുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കാനും ഏജന്റുമാര്‍ക്കും വില്‌പനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുന്നതിനുമുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനാവശ്യമായ നിയമഭേദഗതികള്‍ വരുത്തുന്നതാണ്‌. ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസുകള്‍ നവീകരിക്കുന്നതിനായി അഞ്ചുകോടി രൂപ അനുവദിക്കും.
2012-13ല്‍ 1860 കോടി രൂപയുടെ വില്‍പ്പനയാണ്‌ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്‌. എന്നാല്‍ ഭാഗ്യക്കുറിയുടെ ചരിത്രത്തില്‍ നാളിതുവരെ ഉണ്ടാകാത്ത അഭൂതപൂര്‍വ്വമായ വില്‍പ്പനകാരണം മൊത്തം വിറ്റുവരവ്‌ 2778 കോടിയായി ഉയര്‍ന്നു. സമ്മാനവിതരണത്തിനായി ഇതിന്‌ ആനുപാതികമായി ധനകാര്യവകുപ്പ്‌ അധിക തുക അനുവദിച്ചിരുന്നുവെങ്കിലും മാര്‍ച്ചില്‍ ബജറ്റ്‌ അവതരിപ്പിക്കേണ്ടിയിരുന്നതിനാല്‍ നിയമസഭയുടെ അനുമതി വാങ്ങാന്‍ കഴിയാത്തതുകൊണ്ടാണ്‌ മാര്‍ച്ച്‌മാസം സമ്മാന വിതരണത്തിന്‌ തടസ്സം നേരിട്ടത്‌. കുടിശ്ശികയുള്ള സമ്മാന വിതരണം നടത്തുന്നതിന്‌ ഊര്‍ജിത നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഏപ്രില്‍ 30-നകം പ്രസ്‌തുത സമ്മാനങ്ങളൊല്ലാം നല്‍കുമെന്നും ട്രേഡ്‌ യൂണിയന്‍ ഭാരവാഹികള്‍ക്ക്‌ മന്ത്രി കെ.എം. മാണി ഉറപ്പു നല്‍കി.
യോഗത്തില്‍ ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാന്‍ ബാബു ജോസഫ്‌, വിവിധ ട്രേഡ്‌ യൂണിയനുകളെ പ്രതിനിധീകരിച്ച്‌ ഫിലിപ്പ്‌ ജോസഫ്‌, എം.വി. ജയരാജന്‍, പുരുഷോത്തമ ഭാരതി എന്നിവരും മറ്റ്‌ പ്രമുഖ ട്രേഡ്‌ യൂണിയന്‍ നേതാക്കളും പങ്കെടുത്തു. മന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്‌ ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 25-04-2013ല്‍ നടത്താനിരുന്ന സമരം പിന്‍വലിക്കുകയാണെന്ന്‌ നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

ചോദ്യങ്ങളുമായി തേജസ്വി സൂര്യ  (1 hour ago)

കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി  (1 hour ago)

വി.ഡി. സതീശൻ  (2 hours ago)

സ്പാനിഷ് ലാ ലിഗ...  (2 hours ago)

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍  (2 hours ago)

അനുയായികളിൽ നിന്ന് വിമർശനം  (2 hours ago)

200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന്  (2 hours ago)

ഓണാഘോഷത്തിന് തുടക്കം...  (2 hours ago)

വിശദീകരണംതേടി ഹൈക്കോടതി  (2 hours ago)

നിഫ്റ്റിയില്‍ 25000ല്‍ താഴെയാണ് വ്യാപാരം ...  (3 hours ago)

ഗുജറാത്തിൽ നിന്ന് പുറത്തിറക്കി  (3 hours ago)

രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ ആരംഭിച്ച കൊറിയര്‍, പാഴ്‌സല്‍ സര്‍വീസാണ് മുന്നില്‍  (3 hours ago)

പ്രതിഫലം 1000 രൂപ  (3 hours ago)

കഞ്ചാവ് കടത്തല്‍... സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു....  (3 hours ago)

Malayali Vartha Recommends