Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പിണറായി വിജയന്‍ സര്‍വ നാശത്തിലേക്ക് ; പിണറായി വിജയന്റെ ധാർഷ്ട്യത്തിനെതിരെ ഒരു വിശ്വാസ സമൂഹം ഒന്നിച്ചു പ്രതികരിക്കുന്നതിനെ വർഗീയ വത്കരിക്കാനും ആർ എസ് എസ് എന്ന ഉമ്മാക്കി കാട്ടി ന്യൂനപക്ഷങ്ങളെ ഭീതിപെടുത്താനുമുളള സ്ഥിരം അഭ്യാസമാണ്; മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ജോസഫ് വാഴയ്ക്കന്‍

20 OCTOBER 2018 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുന്നുണ്ട്

ശബരിമല യുവതി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ. പിണറായി വിജയന്‍റെ ധാര്‍ഷ്ട്യത്തിനെതിരെ ഒരു വിശ്വാസ സമൂഹം ഒന്നിച്ചു പ്രതികരിക്കുന്നതിനെ വര്‍ഗ്ഗീയ വത്കരിക്കാനും ആര്‍ എസ് എസ് എന്ന ഉമ്മാക്കി കാട്ടി ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്താനും നടത്തുന്ന സ്ഥിരം അഭ്യാസങ്ങളുടെ ഭാഗമാണ് ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് ജോസഫ് വാഴയ്ക്കന്‍ അഭിപ്രായപ്പെട്ടു. ആര്‍ എസ് എസിന് ഇല്ലാത്ത വലുപ്പം ഉണ്ടാക്കരുതേ സഖാക്കളെ എന്ന പേരില്‍ പോസ്റ്റ്‌ ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പിലാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ ജോസഫ് വാഴയ്ക്കന്‍ നിശിത വിമര്‍ശനവുമായി രംഗത്തെത്തിയത്.

ജോസഫ് വാഴയ്ക്കന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

ആർ എസ് എസിന് ഇല്ലാത്ത വലുപ്പം ഉണ്ടാക്കല്ലേ സഖാക്കളെ
ലക്ഷകണക്കിന് വരുന്ന അയ്യപ്പ ഭക്തരെ നിങ്ങൾ ആർ എസ് എസായി ചിത്രീകരിക്കല്ലേ. ഇന്നലെ ശബരിമലയിൽ ചുംബന സമരക്കാരി രഹന ഫാത്തിമയെ തടഞ്ഞവർ പല ഭാഷ സംസാരിക്കുന്ന സാക്ഷാൽ അയ്യപ്പ ഭക്തർ തന്നെ. അവരുടെ വിശ്വാസം സംരക്ഷിക്കാൻ നിറ കണ്ണുകളോടെ നിലത്തു കുത്തിയിരുന്ന് ശരണമന്ത്രം ജപിക്കുകയായിരുന്നു. എന്നിട്ട് പിണറായിയും ഇ പി ജയരാജനും കോടിയേരിയുമെല്ലാം ഇവരെ ആർ എസ് എസായി ചിത്രീകരിക്കുകയാണ്.

ഇതിലൊരു രാഷ്ട്രീയമുണ്ട്. പിണറായി വിജയന്റെ ധാർഷ്ട്യത്തിനെതിരെ ഒരു വിശ്വാസ സമൂഹം ഒന്നിച്ചു പ്രതികരിക്കുന്നതിനെ വർഗീയ വത്കരിക്കാനും ആർ എസ് എസ് എന്ന ഉമ്മാക്കി കാട്ടി ന്യൂനപക്ഷങ്ങളെ ഭീതിപെടുത്താനുമുളള സ്ഥിരം അഭ്യാസമാണ്. ഇത്തവണ ഇത് വെറും പാഴ് വേലയായി തീരുമെന്ന് തിരിച്ചറിയുക . ഇക്കാര്യത്തിൽ കേരളത്തിലെ മതവിശ്വാസികളും ഈശ്വര വിശ്വാസികളും ഒറ്റക്കെട്ടാണ്. ഈ സർക്കാരും സിപിഎമ്മും കഠിനാദ്ധ്വാനം ചെയ്ത് ഉണ്ടാക്കിയതാണ്‌ ഈ സാഹചര്യം.
ധിക്കാരം, അഹങ്കാരം, തൻ പ്രമാണിത്തം, അഹം ഭാവം ഇതിൽ ഏതെങ്കിലും ഒന്ന് ഉള്ളവർ തന്നെ നാശത്തിലേക്ക് നീങ്ങുന്നവരാണ്, ഈ നാലു സ്വഭാവവും ഒന്നിച്ചു കൊണ്ട് നടക്കുന്ന പിണറായി വിജയൻ സർവ നാശത്തിലേക്കു നീങ്ങുന്നു എന്നത് ഉറപ്പായി കഴിഞ്ഞു ; ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്ന രീതി നോക്കൂ, ആരോടാണ് ഈ യുദ്ധം?

സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള അടക്കാനാവാത്ത ഈ ആവേശത്തിന്റെ കാരണം എന്താ? എത്രയോ വിധികൾ ഇവിടെ പൂഴ്ത്തി വച്ചിട്ടുണ്ട് ; അതോ അവസാനം വരെ കൂടെ നിന്നിട്ടു കാല് വാരിയ RSS നോടുള്ള പക ആണോ?അതോ ഒത്തുകളിയോ ? അതിനു ശബരിമലഃ വിശ്വാസികൾ എന്ത് പിഴച്ചു?

ഒരു കാര്യം വളരെ ശ്രദ്ധേയമാണ് കഴിഞ്ഞ ദിവസങ്ങളിൽ മലകയറാൻ വന്ന സുഹാസിനി രാജ് മുതൽ ചുംബന സമരകാരി രെഹന ഫാത്തിമാ വരെ ഉള്ളവർ വിശ്വാസികൾ അല്ല പ്രകോപനം ഉണ്ടാകാൻ സിപിഎം സ്പോൺസർ ചെയ്തവർ ആണ്, പക്വത ഉള്ള ഒരു ഭരണാധികാരിക് ഒട്ടും ചേർന്നതല്ല ഇത്തരം തറവേലകൾ. നിങ്ങൾ സർവ നാശത്തിലേക്കു ഈ നാടിനെ എത്തിച്ചിരിക്കുന്നു.

ഗാന്ധിയൻ മാർഗത്തിൽ തങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ ആയിരങ്ങൾ തെരുവിൽ ഇറങ്ങി ശരണമന്ത്രം ജപിക്കുകയാണ് ഉണ്ടായത്. ഇത് കണ്ട്‌ കാല് മാറ്റിചവിട്ടി പാർട്ടി കൊടിയുമായി ഇതിന് ഓരം പറ്റി നിന്ന് അക്രമം നടത്തുന്നവർ ഗാന്ധിജിയുടെ അനുയായികളല്ല,ഗോഡ്‌സെ യുടെ അനു യായികൾ തന്നെയാണ്, സിപിഎമ്മും RSS ഉം ചേർന്ന് നമ്മുടെ നാടിനെ നശിപ്പിക്കും

വിശ്വാസികൾ കരുതിയിരിക്കുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (9 minutes ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (12 minutes ago)

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (17 minutes ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (28 minutes ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (30 minutes ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (58 minutes ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (1 hour ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (1 hour ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (1 hour ago)

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (1 hour ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (3 hours ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (3 hours ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (3 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (4 hours ago)

Malayali Vartha Recommends