അയ്യപ്പ ദർശനം നടത്തുന്നതിനായി കരുനാഗപ്പള്ളി സ്വദേശിനിയായ ദളിത് ഫെഡറേഷൻ വനിതാ നേതാവ്; സുരക്ഷ ഒരുക്കാന്‍ പൊലീസ്

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെയും വിശ്വാസികളുടെ വികാരത്തെയും വെല്ലുവിളിച്ച് മലചവിട്ടി സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തുന്നതിനായി കരുനാഗപ്പള്ളി സ്വദേശിനിയായ ദളിത് ഫെഡറേഷൻ വനിതാ നേതാവ് മഞ്ജു പമ്പയില്‍. 38 വയസ് മാത്രമുള്ള ഇടതുപക്ഷ സഹയാത്രികയായ മഞ്ജു പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടു. മഞ്ജുവിന്റെ ആവശ്യപ്രകാരം പോലീസ് സുരക്ഷയൊരുക്കി സന്നിധാനത്ത് എത്തിക്കും.
ഇതിനായി പൊലീസ് സര്‍ക്കാരുമായിട്ടും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണ്. താന്‍ വിശ്വാസിയാണ് ആക്ടിവിസ്റ്റല്ലെന്നും മഞ്ജു പൊലീസിനെ ധരിപ്പിച്ചു. കഴിഞ്ഞ ദിവസം മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയും മോജോ ജേര്‍ണലിസ്റ്റുമായ കവിതയ്ക്കും ഒരുക്കിയതിന് സമാനമായ രീതിയിലാണ് മഞ്ജുവിനും സുരക്ഷ ഒരുക്കാന്‍ പൊലീസ് ആലോചിക്കുന്നത്.
ഇതിന് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമായിരിക്കും യുവതിയുമായി പൊലീസ് പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് യാത്ര തിരിക്കുക.
https://www.facebook.com/Malayalivartha
























