അയ്യപ്പ ദര്‍ശനം നടത്താന്‍ മഞ്ചു നിരത്തുന്ന വാദങ്ങളില്‍ പൊരുത്തക്കേട്, പുലിവാലാകുമോ എന്ന പേടിയില്‍ പോലീസ്

മഞ്ചു പറയുന്നതില്‍ പൊരുത്തക്കേടുകള്‍. വ്രതം നോറ്റാണ് ആദ്യം വന്നതെന്ന് പറഞ്ഞ മഞ്ചു പിന്നീട് അതു തിരുത്തി. മലകയറുക തന്റെ ഒരു വാശിയാണെന്നും പിന്നോട്ടില്ലെന്നും പറയുന്നു
മഞ്ചുവിന് തീവ്ര ഇടതു പക്ഷ വിഭാഗങ്ങളുമായി ബന്ധമുണ്ടെന്ന പ്രചരണം വളരെ ഗൗരവതരമായി കാണുന്നു. എന്നാല്‍ മഞ്ചുവിനെ സന്നിധാനത്തെത്തിക്കണം എന്ന ഉറച്ച നിലപാടിലാണ് ഉന്നതര്‍ എന്നറിയുന്നു. ആകാംക്ഷയുടെ നിമിഷങ്ങളാണ് സന്നിധാനത്ത്. ഇന്നലത്തെ മണിക്കൂറുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നേരത്തെ മഞ്ചു ഉള്‍പ്പെടുന്ന 13 അംഗ സംഘമാണ് പമ്പയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐ.ജി മനോജ് എബ്രഹാമും, ശ്രീജിത്തും, എഡിജിപി അനില്‍കാന്തും കൂടികാഴ്ച നടത്തി.
വിശ്വാസികള്‍ അതിശക്തമായ നിലപാടിലാണ് . പ്രതിഷേധം കത്തുകയാണ്. വിശ്വാസികള്‍ പമ്പയിലേക്ക് പായുന്നു. ഒപ്പം വലിയ തോതില്‍ അയ്യപ്പഭക്തര്‍ തടിച്ചു കൂടുന്നു. താന്‍ ആക്ടിവിസ്റ്റല്ല വിശ്വാസിയെന്ന് നിലക്ക് സംരക്ഷണം നല്‍കണം എന്നാണ് മഞ്ചു പറയുന്നത്. പക്ഷെ അതെത്ര എളുപ്പമാകും എന്നാണ് പോലീസിനെ കുഴയ്ക്കുന്നത്. പോലീസ് ദേവസ്വം മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ചാകും മുന്നോട്ട് നീങ്ങുന്നത്.
https://www.facebook.com/Malayalivartha
























