കേരളത്തില്‍ അരങ്ങേറുന്ന പ്രതിഷേധങ്ങൾ മതഭ്രാന്താണ്; സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം; വിധി നടപ്പാക്കിയില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ വീഴ്ച്ച; ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതികരിച്ച് മുന്‍ അറ്റോര്‍ണി ജനറൽ സോളി സൊറാബ്ജി

സുപ്രീംകോടതി വിധി നിലനിൽക്കെയും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അരങ്ങേറുന്ന പ്രതിഷേധങ്ങൾ മതഭ്രാന്താണെന്ന് മുന്‍ അറ്റോര്‍ണി ജനറലും ഭരണഘടനാ വിദഗ്ധനുമായ സോളി സൊറാബ്ജി.
സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് വേണ്ടത്. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വിധി നടപ്പാക്കിയില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ വീഴ്ചയാകുമെന്നും സോളി സൊറാബ്ജി വ്യക്തമാക്കി. ശബരിമലയിലെ പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് ചീത്തപ്പേരുണ്ടാക്കും. ബിജെപിയും കോണ്‍ഗ്രസും ശബരിമല വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം സുപ്രീം കോടതി വിധിക്കെതിരെ നിയമമോ ഓര്‍ഡിനന്‍സോ ഇറക്കിയാല്‍ അത് ഭരണഘടനാ പരമായി നിലനില്‍ക്കില്ലെന്നും സോളി സൊറാബ്ജി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























