വിദേശ പര്യാടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ; മടങ്ങിയെത്തിയ മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ എന്തും നിലപാടെക്കുന്നതെന്ന് ആശങ്കയുര്‍ത്തുന്നു

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രവാസി മലയാളികളുടെ സഹായം തേടിയുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയായി. ഇന്ന് വെളുപ്പിന് 3.20 തോടെയാണ് മടങ്ങിയെത്തിയത്.എന്നാല്‍ മടങ്ങിയെത്തിയ മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ എന്തും നിലപാടെക്കുന്നതെന്ന് ആശങ്കയുര്‍ത്തുന്നു. അതേസമയം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച്ച നടത്തി . ശബരിമലയിലെ നിലവിലെ സ്ഥിതിഗതികളും തുടര്‍ന്ന സ്വീകരിക്കേണ്ട നടപടികളും കൂടിക്കാഴച്ച ചര്‍ച്ച ചെയ്തു. എന്നാല്‍ ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് എന്നതു തന്നെയാകും ശ്രദ്ധേയം.
അതേസമയം ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലയ്ക്കലും പമ്പയും സംഘഭരിതമായിരിക്കുമ്പോള്‍ മുഖ്യന്‍ വിദേശപര്യടനം നടത്തിയത് എറെ വിവാദങ്ങള്‍ക്ക് വഴി വച്ചു. അതേസമയം ശബരിമല വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് പിണറായി വിജയന്‍.
കേരള പുനര്‍നിര്‍മാണ ഉപദേശക സമിതിയുടെ ആദ്യയോഗം ഇന്നു ചേരും. പുനര്‍നിര്‍മാണ സംഘടനാ സംവിധാനത്തില്‍ മന്ത്രിസഭയ്ക്കു തൊട്ടു താഴെയുള്ള ഘടകമാണ് ഉപദേശക സമിതി.
മുഖ്യമന്ത്രി ചെയര്‍മാനായ ഉപദേശക സമിതിയില്‍ പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, നാലു മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍, ടി.കെ.എ. നായര്‍, കെ.എം. ചന്ദ്രശേഖര്‍, വിവിധ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ അംഗങ്ങളാണ്.
പദ്ധതികള്‍ സംബന്ധിച്ച് ഉപദേശവും മാര്‍ഗനിര്‍ദേശവും നല്‍കുകയാണ് ഉപദേശക സമിതിയുടെ മുഖ്യ ചുമതല.
https://www.facebook.com/Malayalivartha
























