ജലന്ധറില്‍ തിരിച്ചെത്തിയ ഫ്രാങ്കോ പണിതുടങ്ങിയോ? ഫ്രാങ്കോയ്‌ക്കെതിരെ കടുത്ത നിലപാട് എടുക്കുകയും, ബലാത്സംഗക്കേസിൽ പോലീസിന് നിര്‍ണായക മൊഴി നല്‍കുകയും ചെയ്ത പ്രധാന സാക്ഷി ഫാ. കുര്യക്കോസ് കാട്ടുത്തറ കൊല്ലപ്പെട്ട നിലയിൽ

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പോലീസിന് നിര്‍ണായക മൊഴി നല്‍കിയ സാക്ഷികളില്‍ ഒരാളായ ഫാ. കുര്യക്കോസ് കാട്ടുത്തറ മരിച്ചനിലയില്‍. ഇന്നു രാവിലെ താമസസ്ഥലത്തെ മുറയില്‍ മരിച്ചുകിടക്കുകയായിരുന്നു. 60 വയസായിരുന്നു. വാതില്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തതെന്ന് വൈദികര്‍ പറയുന്നു.
ഫ്രാങ്കോ ജലന്ധറില്‍ തിരിച്ചെത്തിയ ശേഷം ഫ്രാങ്കോയ്‌ക്കൊപ്പമുള്ള വൈദികരും കന്യാസ്ത്രീകളും അദ്ദേഹത്തിന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും അതിഭീകരമായ രീതിയില്‍ ഇദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നുവെന്നും ഫാ.കുര്യക്കോസിന്റെ ബന്ധുവായ ഒരു വൈദികന്‍ അറിയിച്ചു. ഈ കാരണങ്ങൾ കൊണ്ടുതന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വൈദികർ ആരോപിക്കുന്നു.
ഫ്രാങ്കോയ്‌ക്കെതിരെ കടുത്ത നിലപാട് എടുത്തതിന്റെ പേരില്‍ മുന്‍പ് പല തവണയും ഇദ്ദേഹം പ്രതിഷേധം നേരിട്ടിരുന്നു.മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായ വൈദികനുമാണ് ഇദ്ദേഹം. ഫാ.കുര്യക്കോസിന് നേരെ ആക്രമണവും നടന്നതായി അവിടെ നിന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കടുത്ത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഇദ്ദേഹത്തിനുണ്ട്. മരണം നേരത്തെ സംഭവിച്ചതാണെന്നും സൂചനയുണ്ട്.
ദസ്‌വയിലെ പള്ളിയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഫാ.ജെയിംസ് മാത്യൂ ഉള്ളാട്ടില്‍ ആണ് ഇവിടെ വികാരി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയാണ് ഫാ.കുര്യാക്കോസ് കാട്ടുത്തറ. പരാതിക്കാരിയായ കന്യാസ്ത്രീ അടക്കമുള്ളവരുടെ അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha
























