പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികൻ മരിച്ചു. തിരുവല്ല സ്പിൻസ്സ് ടൈയ്ലറിങ് ഉടമ ആർപ്പൂക്കര കോലേട്ടമ്പലത്തിന് സമീപത്ത് ജിബുനിലയം വീട്ടിൽ ഗംഗാധരൻ (76) ആണ് മരിച്ചത്.
ഗംഗാധരൻ ബുള്ളറ്റിൽ തിരുവല്ലക്ക് പോവുകയായിരുന്നു. ലോറി ഇടിച്ച ഉടൻ ബോധരഹിതനായ ഗംഗാധരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ഭാര്യ: മെഡിക്കൽ കോളജ് ആശുപത്രി റിട്ട. ഹെഡ് നഴ്സ് പരേതയായ എസ്. ജാനകി.
മക്കൾ: ജിബു (ടാക്സി ഡ്രൈവർ), ദീപു (ഒമാൻ), ദിവ്യ മംഗലാപുരം. സംസ്ക്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിന് വിട്ടുവളപ്പിൽ നടക്കും.
https://www.facebook.com/Malayalivartha
























