മലയാളി വാര്‍ത്ത.
പ്രേതബാധ കാരണം പതിനഞ്ചോളം കുടുംബങ്ങള്‍ വീടൊഴിഞ്ഞ് പോയി. കോളനിയില്‍ പ്രേതമിറങ്ങിയെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ആദിവാസി കുടുംബങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പോയത്. കണ്ണൂര്‍ മട്ടന്നൂരിനു സമീപം കീഴൂര്‍-ചാവശേരി പഞ്ചായത്തിലെ പുന്നാട് പടുത്തുപ്പാറ ആദിവാസി കോളനിയിലാണു സംഭവം.
കോളനിയിലെ ഒരു യുവാവിനെ അടുത്തിടെ സമീപത്തെ പൊട്ടക്കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതിനു ശേഷമാണു പ്രേതകഥ ഇറങ്ങിയത്. ദുര്‍മരണമായതിനാല്‍ യുവാവിന്റെ പ്രേതം കോളനിയില്‍ അലഞ്ഞു തിരിയുന്നുവെന്നായിരുന്നു കഥ. പ്രേതത്തെ പലരും കണ്ടതായും പ്രചാരണമുണ്ടായി. അതോടെ ഓരോ കുടുംബമായി സ്ഥലംവിട്ടു തുടങ്ങി. പതിനഞ്ചോളം കുടുംബങ്ങളാണ് ഇതിനകം ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിയത്.
അതേസമയം ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാന്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാരാണു പ്രേതകഥ പ്രചരിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha