Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഏതുവിധേനെയും എന്നെ അകത്താക്കാന്‍ നടക്കുന്നവര്‍ക്ക് അത് നല്ലൊരു ആയുധവുമല്ലേ; ആര്‍ക്കുമില്ലാത്ത പരാതി എങ്ങനെ ഏഷ്യാനെറ്റിനുമാത്രമുണ്ടായി?;ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

30 OCTOBER 2018 04:05 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി താന്‍ മടക്കി അയച്ചു എന്ന എഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ വിനു വി ജോണിന്റെ പരാമര്‍ശത്തിൽ മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മറ്റു ചാനലുകാര്‍ക്കൊന്നുമില്ലാത്ത പരാതി എങ്ങനെ ഏഷ്യാനെറ്റിനു മാത്രം ഉണ്ടായെന്നും ഏത് അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നേരെ വാ നേരെ പോ എന്നതാണ് എന്റെ രീതി. ആരോപണം ഉന്നയിച്ചവര്‍ അതിനെ സാധൂകരിക്കാന്‍ കഴിയുന്ന നിലയില്‍ അന്വേഷണം ആവശ്യപ്പെടണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു എന്നും സുരേന്ദ്രൻ വ്യക്തമാക്കി. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :

ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ എനിക്കേറെ ബഹുമാനമുള്ള മാധ്യമപ്രവര്‍ത്തകനാണ്. ശക്തമായ വിയോജിപ്പുള്ള വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുമ്ബോഴും വ്യക്തിപരമായ സൗഹൃദം നിലനിര്‍ത്തിക്കൊണ്ടുമാത്രമേ പരസ്പരം ഇടപഴകിയിട്ടുള്ളൂ ഇതുവരെ. ഇന്നലെ ന്യൂസ് അവറില്‍ അദ്ദേഹം എനിക്കെതിരെ നടത്തിയ ഒരു പരാമര്‍ശത്തെക്കുറിച്ച്‌ പറയാതെ പോകുന്നത് ഉചിതമല്ല എന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പ്. തുലാമാസ പൂജകള്‍ക്കിടെ സന്നിധാനത്തുവെച്ച്‌ ട്രാക്ടറില്‍ മടങ്ങിപ്പോവുകയായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ ഞാന്‍ തടഞ്ഞുവെച്ച്‌ ഭീഷണിപ്പെടുത്തി എന്നാണ് അദ്ദേഹം ആധികാരികമായ രീതിയില്‍ അവതരിപ്പിച്ചത്. മാത്രമല്ല ആയുസ്സിന്റെ ബലം കൊണ്ടാണ് ആ റിപ്പോര്‍ട്ടര്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നത് കേട്ടു. നടപ്പന്തലില്‍ വെച്ച്‌ മടങ്ങിപ്പോകുന്ന മാധ്യമപ്രവര്‍ത്തകരെ ഞാന്‍ കണ്ടു എന്നുള്ളത് സത്യമാണ്.

വര്‍ഷങ്ങളായി അടുത്തു പരിചയമുള്ളയാളാണ് ഷിജു. നിങ്ങളെല്ലാവരും ഇങ്ങനെ തിരിച്ചുപോകുന്നതെന്തുകൊണ്ടാണെന്ന് വളരെ സൗഹാര്‍ദ്ദപരമായി ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഞാന്‍ പിന്നെ നിങ്ങളെ വിളിച്ച്‌ കാര്യം പറയാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഹസ്തദാനം നല്‍കിയാണ് ഞങ്ങള്‍ പിരിഞ്ഞതും. ഉടനെത്തന്നെ ഞാന്‍ വിനു വി ജോണിനെ വിളിച്ചു.

അദ്ദേഹം പറഞ്ഞത് നിങ്ങളുടെ ആളുകളുടെ ഭീഷണി കാരണമാണ് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചുപോകുന്നത് എന്നാണ്. പോലീസ് ഉദ്യോഗസ്ഥരും ഞങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയില്ല എന്നു പറഞ്ഞതായും പറഞ്ഞു. നടപ്പന്തലില്‍ മുഴുവന്‍ ക്യാമറ ഉണ്ട്. ഈ പറഞ്ഞ തടഞ്ഞുവെക്കലോ ഭീഷണിപ്പെടുത്തലോ അവിടെ ഉണ്ടായിട്ടുണ്ടെങ്കില്‍ പോലീസ് ഇതിനോടകം തന്നെ അതു പരിശോധിച്ചിട്ടുണ്ടാവുമല്ലോ.

ഏതുവിധേനെയും എന്നെ അകത്താക്കാന്‍ നടക്കുന്നവര്‍ക്ക് അത് നല്ലൊരു ആയുധവുമല്ലേ. പിറ്റേന്ന്‌ ഷിജുവിനെ വിളിച്ചപ്പോള്‍ ഈ ഭീഷണിക്കഥയൊന്നും അദ്ദേഹവും പറഞ്ഞിട്ടില്ല. ഗുരുതരമായ ഒരു ആരോപണമാണിത്. അതും ഉത്തരവാദപ്പെട്ട ഒരു ചാനലിലിരുന്ന് ഉത്തരവാദപ്പെട്ട ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ചിരിക്കുന്നത്.

ദയവായി ഈ കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെടണം. മിനിമം പൊലീസില്‍ ഒരു പരാതിയെങ്കിലും കൊടുക്കണം. എന്നോടൊപ്പം വി. വി.

രാജേഷ് ഉള്‍പ്പെടെ മുതിര്‍ന്ന പല നേതാക്കളുമുണ്ടായിരുന്നു. ഷിജുവിനോടൊപ്പം വേറെയും മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു. സന്നിധാനം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടായിരുന്നു. ദൃക്സാക്ഷിയായ അദ്ദേഹത്തോട് ഞാന്‍ അപ്പോള്‍ത്തന്നെ ചോദിക്കുകയും ചെയ്തിരുന്നു എന്തിനാണ് നിങ്ങള്‍ പൊലീസുകാര്‍ പാവപ്പെട്ട മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി അയക്കുന്നതെന്ന്.

അഞ്ചു പകലും നാലു രാത്രിയും ഞാന്‍ സന്നിധാനത്തുണ്ടായിരുന്നു. നൂറുകണക്കിന്‌ മാധ്യമപ്രവര്‍ത്തകരും അവിടെയുണ്ടായിരുന്നു. എല്ലാവരോടും തികഞ്ഞ സൗഹാര്‍ദ്ദത്തോടെയേ പെരുമാറിയിട്ടുള്ളൂ. ആര്‍ക്കുമില്ലാത്ത പരാതി എങ്ങനെ ഏഷ്യാനെറ്റിനുമാത്രമുണ്ടായി?

ആരാണ് ഈ ഗൂഡാലോചനക്കുപിന്നില്‍? സത്യം പുറത്തുവരേണ്ടതല്ലേ ? ഏതന്വേഷണത്തേയും ഞാന്‍ സ്വാഗതം ചെയ്യുന്നു. പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാര്‍.

സുതാര്യമല്ലാത്ത ഒന്നും ഇതുവരെ ചെയ്തിട്ടില്ല. നേരെ വാ നേരെ പോ എന്നതാണ് എന്റെ രീതി. ആരോപണം ഉന്നയിച്ചവര്‍ അതിനെ സാധൂകരിക്കാന്‍ കഴിയുന്ന നിലയില്‍ അന്വേഷണം ആവശ്യപ്പെടണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. എന്റെ ശത്രുക്കളാരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടാണ് ഈ ആരോപണവുമായി വരുന്നതെങ്കില്‍ എനിക്ക് അക്കാര്യത്തില്‍ അവരോട് സഹതാപം മാത്രമേയുള്ളൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (14 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (34 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (40 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (58 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (13 hours ago)

Malayali Vartha Recommends