Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ശബരിമലയില്‍ വിശ്വാസികള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് എം.എം ലോറന്‍സിന്റെ ചെറുമകന്‍ ഇന്നെത്തി, നാളെ മുഖ്യമന്ത്രിയുടെ വിശ്വാസിയായ മകളിലേക്കും കുടുംബത്തിലേക്കും പ്രതിഷേധം വ്യാപിക്കുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

30 OCTOBER 2018 03:47 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ബി.ജെ.പിയുടെ രണ്ടാംഘട്ട സമരം. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സിന്റെ ചെറുമകന്‍ ഇമ്മാനിവേല്‍ മിലന്‍ ബി.ജെ.പിയുടെ ഉപവാസ സമരത്തില്‍ പങ്കെടുത്തത് പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ തിരിച്ചടിയായി. അയ്യപ്പന്മാരെ വേട്ടയാടുന്ന പിണറായി സര്‍ക്കാരിന്റെ നയത്തിനെതിരെയാണ് അഡ്വ പി എസ് ശ്രീധരന്‍ പിള്ള ഡിജിപി ഓഫീസിന് മുന്‍പില്‍ ഏകദിന ഉപവാസ സമരം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസിയായ മകളിലേക്കും കുടുംബത്തിലേക്കും എത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. പിണറായിയുടെ മകള്‍ വിശ്വാസിയാണെന്ന കാര്യംകൂടി വിശ്വാസസമൂഹത്തിന് മുന്നില്‍ വയ്ക്കുകയാണ് ശ്രീധരന്‍ പിള്ള ചെയ്തത്. 

അതായത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് പോലും അയ്യപ്പന്മാരെ വേട്ടയാടുന്ന സമരരീതിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നാണ് ശ്രീധരന്‍പിള്ള പറയാതെ പറഞ്ഞത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കെതിരായ സമരത്തില്‍ അദ്ദേഹത്തിന്റെ മകളെ കൂടി വലിച്ചിട്ടതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായി. പല സി.പി.എം നേതാക്കളുടെയും ഇടത് നേതാക്കളുടെയും വീട്ടുകാര്‍ യുവതീപ്രവേശനത്തെ എതിര്‍ക്കുന്നുണ്ടെന്നും അത് സംബന്ധിച്ച വിവരങ്ങള്‍ താമസിക്കാതെ പുറത്ത് വിടുമെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നുണ്ട്. അതിനെ പ്രതിരോധിക്കാനുള്ള നീക്കം സി.പി.എം അണിയറയില്‍ ആരംഭിച്ചുകഴിഞ്ഞു. 

സി.പി.എം നേതാവ് ഇ.കെ നായനാരുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തതും അദ്ദേഹത്തിന്റെ ഭാര്യ ശാരദ ടീച്ചര്‍ വിശ്വാസിയാണെന്നുമുള്ള കാര്യങ്ങള്‍ രണ്ടാംഘട്ട സമരങ്ങളില്‍ ബി.ജെ.പി ഉയര്‍ത്തിക്കാട്ടും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ പൂമൂടല്‍ നടത്തിയതും വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ക്ലീഫ് ഹൗസില്‍ ശത്രുസംഹാര പൂജ നടത്തിയതും ചര്‍ച്ചയാക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് കഴിച്ചതും ആചാരങ്ങളുടെ ഭാഗമായതും മറ്റ് വിശ്വാസികളെ ബോധ്യപ്പെടുത്തും. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (14 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (34 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (40 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (58 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (13 hours ago)

Malayali Vartha Recommends