Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വെള്ളാപ്പള്ളി നടേശനെതിരെ കേന്ദ്രസർക്കാർ കുരുക്കുമുറുകുന്നു; സമാധാനവുമില്ലാത്ത അപ്പനും മകനുമായി വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും

30 OCTOBER 2018 04:29 PM IST
മലയാളി വാര്‍ത്ത

ബി ജെ പിയുമായി സഹകരിക്കുന്ന തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേരള സർക്കാരിന്റെ വിജിലൻസ് കേസെടുത്തപ്പോൾ ബി ജെ പിയെ പ്രതിസന്ധിയിലാക്കിയാൽ വെള്ളാപ്പള്ളി നടേശനെതിരെ കേന്ദ്രസർക്കാർ കുരുക്കുമുറുകുന്നു.

ചുരുക്കത്തിൽ ഒരു സമാധാനവുമില്ലാത്ത അപ്പനും മകനുമായി മാറിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും. കേരളത്തിൽ ഇത്രയധികം ടെൻഷൻ അനുഭവിക്കുന്ന ഒരപ്പനെയും മകനെയും ഇനി കണ്ടെത്താനാവില്ല.

ഗുരുവായൂർ ദേവസ്വം അംഗമായിരിക്കെ ക്രമവിരുദ്ധമായി നിയമനം നടത്തിയെന്ന കേസിലാണ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഏറെ നാളുകൾക്ക് മുമ്പാണ് അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. യുഡിഎഫ് സർക്കാരിനെ വളച്ചുകെട്ടി നേടിയെടുത്തതായിരുന്നു ദേവസ്വം അംഗ സ്ഥാനം. എല്ലാ ദേവസ്വങ്ങളെക്കാളും അഴിമതി നടക്കുന്ന സ്ഥലമാണ് ഗുരുവായൂർ ദേവസ്വം. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കേരളത്തിലെ എല്ലാ ദേവസ്വങ്ങൾ തോന്നിയ മട്ടിലാണ് കാര്യങ്ങൾ നടക്കുന്നത്.

തുഷാർ വെള്ളാപ്പള്ളി ദേവസ്വം നിയമനങ്ങളിൽ ഇടപെട്ടിരുന്നോ എന്നതിന് തെളിവില്ല. എന്നാൽ അദ്ദേഹം ഉൾപ്പെട്ട ബോർഡ് തീരുമാനിച്ചാൽ മാത്രമേ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ കഴിയുകയുള്ളു. അതിലാണ് പിണറായി സർക്കാർ പിടിച്ചത്. തുഷാർ വെള്ളാപ്പള്ളിയെ പോലൊരാളിന്റെ പേരിൽ കേസെടുക്കുമ്പോൾ അത് സർക്കാരിന്റെ അറിവോടെയല്ലാതിരിക്കാൻ തരമില്ല. കാരണം വിജിലൻസിന്റെ തലപ്പത്ത് ഇരിക്കുന്നവരെല്ലാം ഇടതിന്റെ അടുത്ത അനുയായികളാണ്.

വരവിൽ കവിഞ്ഞ സ്വത്ത് ഉൾപ്പെടെ വെള്ളാപ്പള്ളി നടേശനെതിരെ നിരവധി കേസുകെട്ടുകൾ കേന്ദ്ര സർക്കാരിന്റെ കൈയിലുണ്ട്. അതിൽ കേസ് രജിസ്റ്റർ ചെയ്യാൻ വലിയ കാലതാമസമില്ല. അമിത് ഷാ ശിവഗിരിയിലെത്തിയപ്പോൾ വെള്ളാപ്പള്ളിയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ബി ജെ പി നീങ്ങുന്നത്. അതിനിടയിലാണ് ഭൂമറാങ്ക് പോലെ നടേശനെ നോക്കി പിണറായി കണ്ണൂരുട്ടിയത്. അതോടെ വെള്ളാപ്പള്ളി താമരയെ തള്ളി പറഞ്ഞു. ഭാവിയിൽ താമരയുമായി യാതൊരു ചങ്ങാത്തവും വേണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ തീരുമാനം. ഇതിൽ പിണറായി സംപ്രീതനല്ലെന്നതിന്റെ പുതിയ തെളിവാണ് തുഷാറിനെതിരായ വിജിലൻസ് കേസ്.

തുഷാറിനെ ഇടതു പാളയത്തിലെത്തിക്കാനാണ് സി പി എമ്മിന്റെ നീക്കം. ബി ജെ ഡി എസിനെ ഇടതുമുന്നണി ഘടകകക്ഷിയാക്കിയില്ലെങ്കിലും അവരുമായി സമവായത്തിലെത്താനുള്ള സാധ്യത തള്ളികളയാനാവില്ല. അതിന് വിഘാതമായി നിൽക്കുന്നത് വെള്ളാപ്പള്ളിക്കെതിരായ അഴിമതി ഫയലുകളാണ്. കേന്ദ്ര സർക്കാരിന്റെ കൈയിലിരിക്കുന്ന ഫയലുകളിൽ ആറ്റം ബോംബ് ഒളിഞ്ഞിരിപുണ്ടെന്നാണ് ബിജെ പി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. അതേ സമയം കേരള സർക്കാരിന്റെ കൈയിലുള്ള ഫയലുകളിലുള്ളത് പൊട്ടാസാണത്രേ. അതിൽ വെള്ളാപ്പള്ളിക്ക് ഭയമില്ല.

പിണറായി തുഷാറിനെ ഉപദ്രപിക്കുമെന്ന് വെള്ളാപ്പള്ളി കരുതുന്നില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ തുഷാറിനെ ഇടത് കളത്തിലേക്ക് മാറ്റി കൊണ്ടു വരാൻ വെള്ളാപ്പള്ളി മടിക്കില്ല. അപ്പോഴും തടസ്സം നിൽക്കുന്ന ഘടകം അടുത്ത തവണ ജയിച്ചു വന്നാൽ തുഷാറിനെ കേന്ദ്രമന്ത്രിയാക്കുമെന്ന വാഗ്ദാനമാണ്. തുഷാർ ആഗ്രഹിക്കുന്ന സ്ഥലത്ത് അദ്ദേഹത്തിന് സീറ്റ് നൽകും. അതൊരുപക്ഷേ ആലപ്പുഴ ലോക്സഭാ സീറ്റായിരിക്കും. ജയിച്ചാൽ കേന്ദ്രമന്ത്രി എന്ന പ്രചരണം ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ പിണറായി അതിന് അവസരം നൽകുമോ എന്നാണ് കാണേണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (16 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (36 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (42 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (13 hours ago)

Malayali Vartha Recommends