Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ശബരിമല അപകടമേഖലയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നു; ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും പിന്‍മാറണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള

02 NOVEMBER 2018 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും പിന്‍മാറണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. ബി.ജെ.പി കോര്‍കമ്മിറ്റി യോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 17ന് നിലയ്ക്കലില്‍ ലാത്തിച്ചാര്‍ജ്ജ്, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം എന്നിവ നടന്നു. അല്ലാതെ എന്താണ് നടന്നത്. അത് ചെറുതായി കാണുന്നില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി വേണം. നിലയ്ക്കല്‍ ലാത്തിച്ചാര്‍ജ്ജില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ശബരിമല അപകടമേഖലയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. ഇത് ശബരിമലയെ തകര്‍ക്കാനാണ്. തുലാമാസത്തില്‍ ഭക്തരുടെ എണ്ണം കുറഞ്ഞു. ദൈനംദിനകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ദേവസ്വം മന്ത്രിക്ക് എന്ത് അധികാരം. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ല ശബരിമല. എന്‍.ഡി.എയുടെ ഒന്നാംഘട്ട ശബരിമല സമരം വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങള്‍ ശബരിമലയെ തകര്‍ക്കും. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്ത് അവകാശം. ഹൈക്കോടതി പോലും അതിനെതിരെ കമന്റ് വന്നു. ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ മാറണം. ജനഹിതമാണ് ജനാധിപത്യത്തിന്റെ അഭിലാഷം. ആചാര അനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച് പോകാനാഗ്രഹിക്കുന്നവരാണ് 99 ശതമാനം സ്ത്രീകളും. വിശ്വാസികളുടെ വിശ്വാസത്തെ മാനിച്ച് മുഖ്യമന്ത്രി ഏറ്റുമുട്ടലില്‍ നിന്ന് മാറണം. കമ്മ്യൂണിസ്റ്റ് കുടുംബത്തിലുള്ളവര്‍ പോലും ശബരിമലയില്‍ സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് പറഞ്ഞ് എന്‍.ഡി.എ സമരത്തില്‍ വന്നു. വരുംദിവസങ്ങളിലും ധാരാളം പേര്‍ വരും.

ഏറ്റുമുട്ടല്‍ വേണ്ട, വിധി നടപ്പാക്കാന്‍ സമയം നിശ്ചയിച്ചിട്ടില്ല. 2006 സെപ്തംബര്‍ പ്രകാശ്‌സിംഗ് ബാദല്‍ കേസില്‍ കോടിയേരിയോട് പൊലീസിനെ ആഭ്യന്തരമന്ത്രി നിയന്ത്രിക്കേണ്ടെന്ന് പറഞ്ഞു. 1-1-2007 മുതല്‍ നടപ്പാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. അത് എന്തേ നടപ്പാക്കിയില്ല. ഇക്കാര്യം കോടിയേരിയും മുഖ്യമന്ത്രിയും വിശദീകരിക്കണം. ഈ വിധിയില്‍ റിവ്യൂ കൊടുത്തിട്ടിരിക്കുകയാണ്. കേരള പൊലീസ് ആക്ടിലെ 2011 ലെ ഭേഗഗതി കൊണ്ടുവന്നത് കോടിയേരിയാണ്. സെന്‍കുമാറിനെ ഡി.ജി.പി ആക്കി പുനര്‍ നിയമിക്കുന്ന കാര്യത്തില്‍ കോടതി അലക്ഷ്യം വന്നപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്.

നടതുറക്കുന്ന അഞ്ചിന് മുമ്പ് വിശ്വാസികള്‍ പ്രതിഷേധം നടത്തും. എട്ട് മുതല്‍ കാസര്‍കോട് ആരംഭിച്ച് 13ന് പമ്പയില്‍ അവസാനിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര സംഘടിപ്പിക്കും. എല്ലാ മതവിശ്വാസികളും പങ്കെടുക്കും. എല്ലാവരുടെയും പിന്തുണ നേടും. ബി.ജെ.പി- ബി.ഡി.ജെ.എസ് അധ്യക്ഷന്‍മാര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കും. വിശ്വാസം മൗലികാവകാശമാണ്. അതിനായി ഭരണഘടനയ്ക്ക് അനുസരിച്ച് സഹനസമരം ബി.ജെ.പിയും എന്‍.ഡി.എയും നടത്തും. പൊലീസിനെയും സി.പി.എമ്മിന്റെ വനിതാ പ്രവര്‍ത്തകരെയും ശബരിമലയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുണ്ട്. അത് അരുത് എന്നേ പറയാനുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മുന്നണികളെയും പരാജയപ്പെടുത്തി ബി.ജെ.പി വലിയ ശക്തിയാകുമെന്നും പി.എസ് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends