ഷാര്‍ജയില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍ ആലോചന

ഷാര്‍ജയില്‍ ചിലപ്രധാന റോഡുകളിലും ഉള്‍ഭാഗങ്ങളിലുള്ള ചെറുറോഡുകളിലും സഞ്ചരിക്കുന്ന വാഹനങ്ങളുടെ വേഗംകുറക്കുവാന്‍ ഷാര്‍ജ പോലീസും ഗതാഗതവകുപ്പും ആലോചിക്കുന്നു.
എമിറേറ്റില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാനകാരണം അതി വേഗമാണെന്ന് വിലയിരുത്തിയതിന്റെ ഭാഗമായാണ് ഈ ആലോചന. നിയമാനുസൃതമായ നിശ്ചിതവേഗത്തില്‍ ഓടിക്കുകയാണെങ്കില്‍ വാഹനാപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് ഷാര്‍ജ ട്രാഫിക് ആന്‍ഡ് പട്രോള്‍ ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡയറക്ടര്‍ കേണല്‍ ഷവാഫ് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. വേഗംകുറച്ച് വാഹനമോടിക്കല്‍ മാത്രമാണ് അപകടങ്ങള്‍ കുറയ്ക്കാനുള്ള ഏക പോംവഴിയെന്നും ഇതിനെക്കുറിച്ച് നടത്തിയ പഠനത്തില്‍ മനസ്സിലാക്കിയതെന്നും അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha