കൊച്ചി മേയറെ മാറ്റില്ല; വാദമുയർത്തി മുല്ലപ്പള്ളി
കോര്പറേഷന് മേയര്‍ സൗമിനി ജയിനിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആലോചനയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. വിജയമായാലും പരാജയമായാലും എല്ലാവര്ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും ഒരാള്‍ മാത്രം ഉത്തരവാദിത്തം ഏല്‍ക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി തുറന്നടിക്കുകയുണ്ടായി..
അതോടൊപ്പം തന്നെ ഒളിയമ്ബെയ്യുന്നവര് അവര്‍ക്ക് നേരെ തന്നെ അമ്ബ് പതിക്കുമെന്ന് ഓര്‍ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിലൂടെ ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറഞ്ഞതിനും കോര്‍പറേഷനെതിരായ ഹൈകോടതി വിമര്‍ശനത്തിനും പിന്നാലെ മേയറെ മാറ്റാന്‍ നീക്കമുള്ളതായി അഭ്യൂഹമുണ്ടായിരുന്നു.
എന്നാൽ ഇതിനോടകം തന്നെ പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്ക്കാന് തയാറാണെന്ന് സൗമിനി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഹൈകോടതിക്ക് പിന്നാലെ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി എറണാകുളം എം.പി ഹൈബി ഈഡനും പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. ജനങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങളില്‍ നഗരസഭ കാര്യക്ഷമമായി ഇടപെടാത്തതാണ് വോട്ട് കുറയാന്‍ കാരണമെന്നായിരുന്നു ഹൈബി ഈഡന്റെ ആക്ഷേപം എന്നത്.
https://www.facebook.com/Malayalivartha