Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ശബരിമല വീണ്ടും തുറക്കാനിരിക്കെ വല്ലാത്തൊരു പ്രതിസന്ധിയില്‍ ആര്‍. ബാലകൃഷ്ണ പിള്ള; എന്നും എന്‍എസ്എസിന്റെ തണലില്‍ വളര്‍ന്ന ബാലകൃഷ്ണ പിള്ള സര്‍ക്കാരിന്റെ നയം എതിര്‍ത്താല്‍ ഇടതുമുന്നണിക്ക് പുറത്താകും ; അനുകൂലിച്ചാലോ എന്‍എസ്എസ് പിടിച്ച് പുറത്താക്കും; വല്ലാത്തൊരവസ്ഥയില്‍ പിള്ള 

02 NOVEMBER 2018 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഇത്രയധികം എന്‍എസ്എസിനേയും തിരിച്ച് പിള്ളയേയും സ്‌നേഹിച്ച ഒരു സമവാക്യം കാണില്ല. അതാണ് ബാലകൃഷ്ണ പിള്ളയും എന്‍എസ്എസും തമ്മിലുള്ള ബന്ധം. എന്‍എസ്എസ് പറഞ്ഞത് തെറ്റാണെങ്കില്‍ കൂടി അത് ന്യായീകരിക്കുന്ന ചരിത്രമാണ് പിള്ളയ്ക്കുള്ളത്. എന്നാല്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പിള്ള വാക്ക് മാറ്റിയത് എന്‍എസ്എസിനെ വല്ലാതെ ചൊടുപ്പിച്ചിട്ടുണ്ട്. 

ശബരിമല വിഷയത്തില്‍, ആര്‍. ബാലകൃഷ്ണപിള്ള നയിക്കുന്ന കേരളാ കോണ്‍ഗ്രസ് (ബി) അക്ഷരാര്‍ത്ഥത്തില്‍ ത്രിശങ്കുവിലാണ്. യുവതീപ്രവേശത്തെ എതിര്‍ത്താല്‍ ഇടതുമുന്നണി വാതിലടയ്ക്കും. അനുകൂലിച്ചാല്‍ എന്‍.എസ്.എസ്. പടിയിറക്കും. യു.ഡി.എഫ്. വിട്ട് ഇടതുപാളയത്തിലെത്തിയ പിള്ള ഇപ്പോള്‍ കാബിനറ്റ് റാങ്കോടെ മുന്നോക്കവികസന കോര്‍പറേഷന്‍ ചെയര്‍മാനാണ്. 

ഇതിനുപുറമേ, ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോട് ഇടഞ്ഞ എന്‍.എസ്.എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും 62 വര്‍ഷമായി പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ പിള്ള ശരിക്കും പുലിവാല്‍ പിടിച്ച അവസ്ഥയിലാണ്. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്താല്‍ കാബിനറ്റ് പദവി പോകും. അനുകൂലിച്ചാല്‍ എന്‍.എസ്.എസിന്റെ അപ്രീതിക്ക് ഇരയാകും. 

ശബരിമല വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അഞ്ചുതവണയാണുപിള്ളയ്ക്കു മലക്കം മറിയേണ്ടിവന്നത്. സുപ്രീം കോടതി വിധി വന്നശേഷം പിള്ളയുടെ ആദ്യപ്രതികരണം വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കണമെന്നായിരുന്നു. എന്നാല്‍, വിധി നടപ്പാക്കുമെന്നു സി.പി.എമ്മും സര്‍ക്കാരും കര്‍ശന നിലപാടെടുത്തതോടെ പിള്ളയും അവസരോചിതമായി നിലപാടു മാറ്റി. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നായി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പിള്ള വീണ്ടും മറുകണ്ടം ചാടി. 

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നു പിള്ള പ്രഖ്യാപിച്ചതു മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഇതു സി.പി.എമ്മിനെ ചൊടിപ്പിച്ചു. ഇതോടെയാണു കഴിഞ്ഞ 24നു കൊല്ലത്തു നടന്ന എല്‍.ഡി.എഫ്. രാഷ്ട്രീയവിശദീകരണയോഗത്തില്‍ പങ്കെടുത്ത്, തന്ത്രിക്കും പന്തളം കൊട്ടാരത്തിനുമെതിരേ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. കൊല്ലം പ്രസംഗത്തില്‍ എന്‍.എസ്.എസ്. നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതോടെ പിള്ള വീണ്ടും വിശ്വാസികള്‍ക്കൊപ്പമായി. 

എന്‍.എസ്.എസ്. സ്ഥാപകദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനാപുരം താലൂക്ക് യൂണിയന്‍ പുനലൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിശ്വാസസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പത്തനാപുരം യൂണിയനിലെ 145 കരയോഗങ്ങളില്‍ വിശ്വാസസംരക്ഷണത്തിനായി 13 വരെ നാമജപയജ്ഞം തുടരുമെന്നും പ്രഖ്യാപിച്ചു. ബാലകൃഷ്ണപിള്ള മുമ്പു പലതവണ മുന്നണികള്‍ മാറിയപ്പോഴും എന്‍.എസ്.എസ്. നേതൃത്വം ഉറച്ചപിന്തുണ നല്‍കിയിയിരുന്നു. എന്നാല്‍, ശബരിമല വിഷയത്തില്‍ വല്ലാത്തൊരു അവസ്ഥയിലേക്കാണു പിള്ളയുടെ പോക്ക്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends