എന്‍എസ്എസ് കരയോഗ ആക്രമണം: രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്

നേമം മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെ നടന്ന ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിച്ച് എന്‍എസ്എസ് രംഗത്തെത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം. സംഗീത്കുമാറാണ് രംഗത്തെത്തിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ കരയോഗത്തിന്റെ നാമ ജപ യാത്ര നടത്തിയതിന് അടുത്ത ദിവസമാണ് സംഭവം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വച്ചിട്ടുണ്ട്. രാത്രി എത്തിയ ആക്രമികള്‍ മന്ദിരത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചട്ടമ്പി സ്വാമി പ്രതിമയ്ക്കു നേരെ കല്ലെറിയുകയും ചെയ്തു.
ശബരിമല വിഷയത്തില്‍ സിപിഎം നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് എന്‍എസ്എസും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും എടുത്തിരുന്നത്. എസ്എന്‍ഡിപിയെ വരുതിയിലാക്കുന്നതില്‍ ഒരു പരിധി വരെ സിപിഎം വിജയിച്ചിരുന്നുവെങ്കിലും എന്‍എസ്എസ് ശക്തമായ നിലപാടില്‍ ഉറച്ചു നിന്നിരുന്നു. എന്നുമാത്രമല്ല സര്‍ക്കാരിന്റെ പൊയ് മുഖം തുറന്നു കാട്ടുകയും ചെയ്തു.
കോടതി വിധിയുടെ ഫലം എന്തായാലും ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് എന്‍എസ് എസ് അറിയിച്ചത്. ഇതിനു പിന്നാലെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുന്ന സമയത്താണ് എന്‍എസ്എസിനുനേരെ ആക്രമണം ഉണ്ടായത്. ഇതോടൊപ്പം എന്‍എസ്എസിന്റെ അനിഷേധ്യ നേതാവായ സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വച്ചത് നായര്‍ സമൂഹത്തെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് എന്‍എസ്എസ് ഔദ്യോഗികമായി പ്രതികരിച്ചത്.
"
https://www.facebook.com/Malayalivartha























