ക്ലിഫ് ഹൗസില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന കേസിൽ സരിതാ.എസ് നായരുടെ മൊഴിയെടുപ്പ് നാളെ; തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ മൊഴി രേഖപ്പെടുത്തിയാൽ ഉടൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും മുൻ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലിനേയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യും

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന കേസിൽ സരിതാ.എസ് നായരുടെ മൊഴിയെടുപ്പ് നാളെ. സരിതയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നാളെ വൈകിട്ട് 4 ന് രേഖപ്പെടുത്തിയാൽ ഉടൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാൽ എന്നിവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യും .
2012 ൽ ഒരു ഹർത്താൽ ദിനത്തിലാണ് ഉമ്മൻചാണ്ടി തന്നെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കിയതെന്നും, ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു പീഡനമെന്നും സരിത പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഔദ്യോഗികവസതിയിൽ വച്ചാണ് പീഡനം നടന്നിരിക്കുന്നത് എന്നത് പരാതിയുടെ ഗൗരവസ്വഭാവം കൂട്ടുന്നുണ്ട്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ താമസിയ്ക്കുന്ന ക്ലിഫ് ഹൗസിലടക്കം പൊലീസിന് തെളിവെടുപ്പ് നടത്തേണ്ടി വരും.
പിതൃതുല്യനായ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്നാണ് സരിത പോലീസിന് നൽകിയ പരാതിയിൽ ആവർത്തിക്കുന്നത്. 2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പണം കൈമാറിയത് ക്ളിഫ് ഹൗസില്‍ വച്ചാണ്. തോമസ് കുരുവിളയും, ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റിയതായും, ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ ചെയ്തത്. പാരിതോഷികമായാണ് ലൈംഗികത സ്വീകരിച്ചതെന്നും സരിത പരാതിയിൽ പറയുന്നു.
സോളാര്‍ കേസില്‍ കോണ്‍ഗ്രസിനെ വിറപ്പിച്ച, യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച സരിതയുടെ ബലാത്സംഗ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവര്‍ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ ബലാത്സംഗക്കേസില്‍ കുടുങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ സരിത ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനും എതിരെ നല്‍കിയ പീഡനപരാതിയിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ക്രൈംബ്രാഞ്ചിന് നൽകിയ പ്രാഥമിക മൊഴി സരിത ആവർത്തിച്ചാൽ കേസിന്റെ ഗതി കടുക്കും.
ശാസ്ത്രീയ പരിശോധനകളിലൂടെ സരിതയുടെ മൊഴി സത്യമാണോയെന്ന് ഉറപ്പാക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ ദൗത്യം. പീഡിപ്പിക്കപ്പെട്ടെന്ന് സരിത പറയുന്ന ദിവസങ്ങളിൽ അവിടെയുണ്ടായിരുന്നോ എന്ന് മൊബൈൽ ടവർ ലൊക്കേഷൻ സഹായത്തോടെ കണ്ടെത്തണം. ഔദ്യോഗിക വസതികളിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തണം. ഉമ്മൻചാണ്ടിയുടെയും വേണുഗോപാലിന്റെയും ടൂർഡയറി കണ്ടെടുത്ത്, ഇരുവരും ആ ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നോ എന്നും ഉറപ്പാക്കണം. ശക്തമായ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയാൽ അടുത്ത നടപടി അറസ്റ്റാണ്.
അതേസമയം സരിതയുടെ പരാതിപ്രകാരം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കാൻ ഉമ്മൻചാണ്ടിയും വേണുഗോപാലും ഹൈക്കോടതിയെ സമീപിക്കും. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് സാധ്യമാകുമോ എന്ന് സംശയമുണ്ട്. 20 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. വിശദമായ അന്വേഷണത്തിന് ശേഷം സെക്‌ഷൻ 172 പ്രകാരം കോടതിയിൽ റിപ്പോർട്ട് നൽകണം. അല്ലാതെ, ഈ ഘട്ടത്തിൽ എഫ്.ഐ.ആർ റദ്ദാക്കാൻ നിയമം അനുശാസിക്കുന്നില്ല.
ഉമ്മൻചാണ്ടിക്കെതിരെ ഐ.പി.സി 377, പണം കൈപ്പറ്റിയതിന് ഐ.പി.സി 420, കെ. സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിന് ഐ.പി.സി 376, സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354, ഫോണിലൂടെ ശല്യംചെയ്തതിന് കേരള പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























