മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഫാമിലി പ്ലാസ്റ്റിക്‌സ് കമ്പനിക്കെതിരെ നടപടിക്കൊരുങ്ങി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിക്കൊരുങ്ങുന്നു. കമ്പനിക്ക് നോട്ടീസ് നല്‍കാനാണ് ബോര്‍ഡിന്റെ തീരുമാനം. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് നോട്ടീസ് നല്‍കുമെന്നും ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നുമാണ് ബോര്‍ഡിന്റെ നിര്‍ദേശം.
മറുപടി പരിശോധിച്ച ശേഷം നടപടികള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് വിവരം.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് നോട്ടീസ്. മുന്‍പുണ്ടായ അപകടങ്ങളെക്കുറിച്ച് അറിയിക്കാത്തതിനേക്കുറിച്ച് വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, പ്രദേശത്ത് ഇപ്പോള്‍ വായു മലിനീകരണം ഇല്ലെന്നും ഇന്നും പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha























