ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടക്കാല ആശ്വാസം; ജനുവരിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു, 2017 ആഗസ്റ്റ് 23നാണ് കേസില്‍ പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്, തുടര്‍ന്നാണ് സി.ബി.ഐ അപ്പീല്‍ നല്‍കിയത്

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് താല്‍ക്കാലിക ആശ്വാസം. പിണറായി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ ജനുവരിയില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ എന്‍.വി രമണ, എം.ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയാണ് അപ്പീല്‍ നല്‍കിയത്. ഉദ്യോഗസ്ഥരായ എം.വി. രാജഗോപാല്‍, ആര്‍. ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ക്കെതിരെ വിചാരണ നടത്താമെന്ന ഹൈക്കോടതി വിധിയ്ക്ക് എതിരെ ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീലുകളും കോടതി ജനുവരിയിലേക്ക് മാറ്റി.
2017 ആഗസ്റ്റ് 23നാണ് ലാവ് ലിന്‍ കേസില്‍ പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ചാണ് അന്ന് വിധി പറഞ്ഞത്. കേസില്‍ വാദം പൂര്‍ത്തിയായ ശേഷം വിധി പറയാന്‍ മാറ്റിയ ശേഷം തനിക്ക് ധാരാളം ഊമക്കത്തുകള്‍ കിട്ടിയെന്നും പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമായിരുന്നെന്നും വിധി പ്രസ്താവം നടത്തിയപ്പോള്‍ ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കിയിരുന്നു.
കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നടപടികള്‍ നേരിടണം. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളാണിവര്‍. എന്നാല്‍ പിണറായി വിചാരണ നേരിടേണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.സിബിഐ പിണറായി വിജയനെ ബലിയാടാക്കിയെന്നും പിണറായ്‌ക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസില്ലെന്നും കോടതി വ്യക്തമാക്കി . കേസില്‍ സിബിഐ അപ്പീലിന് പോകാന്‍ സാധ്യതയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനടക്കം ഒമ്പത് പേര്‍ക്കെതിരായ കുറ്റപത്രം റദ്ദ് ചെയ്ത സിബിഐ കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ് ഈ വിധി. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്ന് കാണിച്ചാണ് സിബിഐ കോടതി അന്ന് പിണറായിയെ കുറ്റവിമുക്തനാക്കിയത്. വിചാരണ കൂടാതെയാണ് പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത്
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവ് ലിനു നല്‍കിയതില്‍ 374കോടിയുടെ ക്രമക്കേട് നടന്നു എന്നാണ് കേസ്. 2013ലാണ് പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധി വന്നത്. ഇതിനെതിരെയായിരുന്നു സിബിഐയുടെ റിവിഷന്‍ ഹര്‍ജി.
https://www.facebook.com/Malayalivartha























