ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അറിയാം, കളി എൻ.എസ്.എസിനോട് വേണ്ട; അക്രമികൾക്ക് താക്കീതുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ

ശബരിമല യുവതീ പ്രവേശനത്തിൽ സംസ്ഥാന സർക്കാറിന് മുന്നറിയിപ്പുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസിനോട് കളി വേണ്ടെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. എന്‍എസ്എസ് സമാധാനപരമായാണ് ശബരിമല വിഷയത്തില്‍ പ്രതിഷേധം നടത്തുന്നത്. എന്‍എസ്എസിന്റെ മൂന്ന് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ദേവസ്വം നിയമനങ്ങളിൽ സംവരണം കൊണ്ടു വന്നത് ഭിന്നതയുണ്ടാക്കാനാണെന്നും സുകുമാരൻ നായർ ആരോപിച്ചു.
തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോടിന് സമീപത്ത് മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ഇന്നലെ രാത്രി ആക്രമണം നടന്നിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വച്ചിട്ടുണ്ട്. നേമം മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ശബരിമല വിഷയത്തില്‍ കരയോഗത്തിന്റെ നാമ ജപ യാത്ര നടത്തിയതിന് അടുത്ത ദിവസമാണ് സംഭവം. രാത്രി എത്തിയ ആക്രമികള്‍ മന്ദിരത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചട്ടമ്പി സ്വാമി പ്രതിമയ്ക്കു നേരെ കല്ലെറിയുകയും ചെയ്തു. അക്രമകാരികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ സിപിഎം നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് എന്‍എസ്എസും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും എടുത്തിരുന്നത്. എസ്എന്‍ഡിപിയെ വരുതിയിലാക്കുന്നതില്‍ ഒരു പരിധി വരെ സിപിഎം വിജയിച്ചിരുന്നുവെങ്കിലും എന്‍എസ്എസ് ശക്തമായ നിലപാടില്‍ ഉറച്ചു നിന്നിരുന്നു. എന്നുമാത്രമല്ല സര്‍ക്കാരിന്റെ പൊയ് മുഖം തുറന്നു കാട്ടുകയും ചെയ്തു.
കോടതി വിധിയുടെ ഫലം എന്തായാലും ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് എന്‍എസ് എസ് അറിയിച്ചത്. ഇതിനു പിന്നാലെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുന്ന സമയത്താണ് എന്‍എസ്എസിനുനേരെ ആക്രമണം ഉണ്ടായത്.
https://www.facebook.com/Malayalivartha























