Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ തിരിച്ചടി; ശബരിമല സ്ത്രീ പ്രവേശന വിഷയം ആളികത്തിച്ച്‌ പ്രതിഷേധമുയര്‍ത്തിയാലും ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനാകില്ലെന്ന് റിപ്പബ്ലിക് ടിവിയുടെ സര്‍വ്വേ ഫലം

02 NOVEMBER 2018 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ശബരിമല സ്ത്രീ പ്രവേശന വിഷയം ആളികത്തിച്ച്‌ പ്രതിഷേധമുയര്‍ത്തിയാലും ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനാകില്ലെന്ന് റിപ്പബ്ലിക് ടിവിയുടെ സര്‍വ്വേ ഫലം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളത്തില്‍ നേട്ടമുണ്ടാക്കുമെന്നാണ് അര്‍ണാബ് ഗോസോമിയുടെ റിപ്പബ്ലിക് ടിവിയും സീ വോട്ടറും നടത്തിയ സര്‍വ്വേയിൽ വ്യക്തമാകുന്നത്. കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷ വേണ്ടെന്നാണ് സര്‍വ്വേ അടിവരയിടുന്ന പ്രധാന വസ്തുത.

അതേസമയം വോട്ട് ശതമാനത്തിൽ സിപിഎമ്മിനു വലിയ നഷ്ടം ഉണ്ടാകുമെന്ന് സര്‍വ്വേയിൽ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടും യുഡിഎഫിന് തന്നെയാകും. പത്ത് സീറ്റോളം കോണ്‍ഗ്രസ് നേടും. ആറു സീറ്റുകള്‍ അല്ലാതെ യുഡിഎഫ് നേടുമെന്ന് റിപ്പബ്ലിക് ടിവിയുടെ സെർബ്‌വേ പറയുന്നു. അതായത് കേരളാ കോണ്‍ഗ്രസും മുസ്ലിം ലീഗും ആര്‍ എസ് പിയും ജയിച്ചു കയറുമെന്നാണ് റിപ്പബ്ലികിന്റെ വിശ്വാസം. ആറില്‍ രണ്ട് സീറ്റ് വേറെ ആരു നേടുമെന്നതാണ് ഉയരുന്ന ചോദ്യം. യുഡിഎഫില്‍ കോണ്‍ഗ്രസ് 16 സീറ്റിലും ഘടകക്ഷികള്‍ നാല് സീറ്റിലും മാത്രമേ മത്സരിക്കാറുള്ളൂ. ഇത് സര്‍വ്വേയിലെ വിലയിരുത്തലുകളെ ചോദ്യം ചെയ്യാന്‍ പോന്നതാണ്. എന്നാല്‍ കേരളത്തിലെ പൊതു ചിത്രം യുഡിഎഫിന് അനുകൂലമാണെന്നതാണ് സര്‍വ്വേ മുന്നോട്ട് വയ്കകുന്നത്. സിപിഎമ്മിന് വോട്ട് ശതമാനത്തില്‍ ഏറെ പിന്നില്‍ പോകുമെന്നും വിശദീകരിക്കുന്നു.

40.4 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് മുന്നണിക്ക് നല്‍കുന്നത്. ഇടതു പക്ഷത്തിന് കൊടുക്കുന്നത് 29.3 ശതമാനവും. അതായത് പത്തിലേറെ ശതമാനത്തിലെ വ്യത്യാസം. കേരളത്തിലെ രാഷ്ട്രീയം വലിയരുത്തിയാല്‍ നാല് ശതമാനം വോട്ടിന്റെ വ്യത്യാസം പോലും വമ്ബന്‍ വിജയം മുന്‍തൂക്കം നേടുന്ന മുന്നണിക്ക് നല്‍കും. ഇതാണ് കേരളത്തിലെ പൊതു ചിത്രം. ഇതുമായി ബന്ധപ്പെട്ട് സര്‍വ്വേയെ വിലയിരുത്തിയാല്‍ പത്ത് ശതമാനം വോട്ടിന്റെ മാറ്റം ഉണ്ടായാല്‍ 20 സീറ്റിലും കോണ്‍ഗ്രസ് മുന്നണിയാകണം ജയിക്കേണ്ടത്. എന്നാല്‍ നാല് സീറ്റ് സിപിഎം മുന്നണിക്ക് നല്‍കുകയും ചെയ്യുന്നു. അങ്ങനെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഏറെ പൊരുത്തക്കേടുകള്‍ കേരളവുമായി ബന്ധപ്പെട്ട സര്‍വ്വേയില്‍ വ്യക്തമാണ്.

കേരളത്തില്‍ ബിജെപിക്ക് ചാനല്‍ നല്‍കുന്നത് 17.5 ശതമാനമാണ്. ശബരിമലയിലെ പ്രതിഷേധം ബിജെപിക്ക് ഗുണമാകില്ല. ഇതു കൊണ്ട് മാത്രം തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നതാണ് വസ്തുത. ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറിന് ഓഹരിയുള്ളതാണ് റിപ്പബ്ലിക് ടിവി. നേരത്തെ ചാനലിന്റെ ചെയര്‍മാനായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ബിജെപിയുടെ എംപിയായതോടെ സ്ഥാനം ഒഴിഞ്ഞു. സുനന്ദാ പുഷ്‌കര്‍ വിഷയത്തില്‍ ശശി തരൂരുമായും അര്‍ണാബ് നിരന്തര പോരാട്ടത്തിലാണ്. അത്തരമൊരു സാഹചര്യത്തിലാണ് ശശി തരൂരിന്റെ വിജയം റിപ്പബ്ലിക് പ്രവചിക്കുന്നത്.

ഇടതു പക്ഷം നാല് സീറ്റില്‍ ജയിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. ആറ്റിങ്ങലും ആലത്തൂരും പാലക്കാടും മാത്രമാണ് സിപിഎമ്മിന് ഉറപ്പിക്കാനാവുന്നതെന്ന പൊതു വിലയിരുത്തലുണ്ട്. ഇത് തന്നെയാണ് റിപ്പബ്ലിക്കും പറയാതെ പങ്കുവയ്ക്കുന്നത്. കേരളത്തിലെ ബാക്കി 17 സീറ്റിലും യുഡിഎഫിന് മുന്‍തൂക്കമുണ്ടാകുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. 2014നേക്കാള്‍ രണ്ട് സീറ്റ് സിപിഎം മുന്നണിക്ക് കുറയുമെന്നാണ് റിപ്പബ്ലിക് അവകാശപ്പെടുന്നത്. ഇത് ശരിയായി വന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് വലിയ തിരിച്ചടിയാകും.

നവംബര്‍ 1ന് വോട്ടെടുപ്പ് നടന്നാലുള്ള ഫലമാണ് റിപ്പബ്ലിക് ചാനല്‍ പ്രവചിച്ചിരിക്കുന്നത്. ശബരിമല വിഷയമുയര്‍ത്തി കേരളത്തില്‍ താമര വിരിയിക്കാനുള്ള ബിജെപിയുടെ തീവ്രശ്രമം ഫലം കാണില്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends