Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ശബരിമല വിവാദകാലത്ത് വാർത്താ ചാനലുകളിൽ മുന്നേറ്റമുണ്ടാക്കി ജനം ടി.വി റേറ്റിംഗിൽ കുതിച്ചപ്പോൾ. മലയാളത്തിലെ കുത്തക വിനോദ ചാനലുകളെ മറികടന്ന് ഫ്‌ളവേഴ്‌സ് ടിവിയുടെ മുന്നേറ്റം.

02 NOVEMBER 2018 08:35 PM IST
മലയാളി വാര്‍ത്ത

ബാര്‍ക്ക് റേറ്റിങ്ങില്‍ മുന്നില്‍ ഇടംപിടിക്കുകയെന്നത് ചാനലുകളുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്. ഒക്ടോബര്‍ മാസം 20 മുതല്‍ 26 വരെയുള്ള ബാര്‍ക് റേറ്റിങ് പുറത്ത് വന്നപ്പോൾ മലയാളത്തിലെ കുത്തക ചാനലുകളെ മറികടന്ന് റേറ്റിങ്ങില്‍ ഫ്‌ളവേഴ്‌സ് ടിവിയുടെ മുന്നേറ്റമാണുണ്ടായത്.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ വാർത്താചാനലുകൾ തമ്മിൽ നടത്തിയ മത്സരത്തിൽ നേട്ടമുണ്ടാക്കിയത് ജനം ടിവിയ്ക്കാണ്. ഒക്ടോബര്‍ മാസം 20 മുതല്‍ 26 വരെയുള്ള റേറ്റിംഗാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇതില്‍ 294003 ഇപ്രംഷനുമായി ഏഷ്യാനെറ്റ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് 91773 ഇംപ്രഷനുമായി ഫ്‌ളവേഴ്‌സ്. മഴവില്‍ മനോരമയ്ക്ക് മൂന്നാം സ്ഥാനത്തുള്ള 90104 ഇപ്രഷനാണ്. സൂര്യ ടിവി 79966 ഇപ്രഷനുമായി ഏറം പിന്നിലായി. അഞ്ചാംസ്ഥാനത്ത് ഏഷ്യാനെറ്റ് മൂവീസും. പ്രോഗ്രാമുകളില്‍ ആദ്യ അഞ്ച് സ്ഥാനത്തും ഏഷ്യാനെറ്റിലെ സീരിയലുകളാണ്. വാനമ്ബാടിയും നീലക്കുയിലും കസ്തൂരിമാനും കറുത്ത മുത്തും സീതാകല്യാണവും ഒന്നു മുതല്‍ അഞ്ച് സ്ഥാനങ്ങളില്‍.

മലയാളത്തിലെ പ്രമുഖ ചാനലുകളെ പിന്തള്ളിയാണ് ന്യൂസില്‍ ജനം ടിവി ബാര്‍ക്ക് റേറ്റിഗില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. ഈ ആഴ്ചത്തെ മററ്റിംഗിലാണ് ജനം ടിവി രണ്ടാം സ്ഥാനത്ത് എത്തിയത്. ശബരിമല തുലാംമാസ പൂജയ്ക്കു നടതുറന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ജനം ടിവിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. മലയാളത്തിലെ മുന്‍നിര ചാനലുകളായ മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും മറികടന്നു കൊണ്ടാണ് ജനം ടി വി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് പിന്നിലായി ഇടം പിടിച്ചത്. ശബരിമല വിഷയം ദേശീയതലത്തില്‍ വിഷയമായി കത്തി നിന്ന സമയത്ത് ജനം ചാനല്‍ നല്‍കിയ വാര്‍ത്തകളാണ് അവര്‍ക്ക് ചാനല്‍ രംഗത്ത് കുതിപ്പിന് വഴിമരുന്നിട്ടത്. ശബരിമല യുവതി പ്രവേശന വിഷയം എത്രമേല്‍ മലയാളി സമൂഹം ശ്രദ്ധയോടെ വീക്ഷിച്ചു എന്നതിന്റെ തെളിവു കൂടിയാണ് റേറ്റിംഗില്‍ ചാനല്‍ നടത്തിയ മുന്നേറ്റം.


ശബരിമല പ്രതിഷേധങ്ങളെ തുടർന്ന് ചാനലുകൾ മലയിറങ്ങിയപ്പോൾ തുടർച്ചയായി വാർത്തകൾ റിപ്പോർട്ട് ചെയ്തത് ജനം ടിവിയായിരുന്നു. തങ്ങളാണ് സത്യം പ്രചരിപ്പിക്കുന്നതെന്ന വിധത്തില്‍ വ്യാപക പ്രചരണം നടത്തിയ ജനം ടിവി നല്‍കിയ വാര്‍ത്തകളും വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത് വൻ വിമർശനത്തിനും വഴിവച്ചിരുന്നു.

നേരത്തെ മീഡിയ വണ്‍ ചാനലിനും താഴെ ആയിരുന്ന ജനം ഇതോടെ കുതിച്ചുയരുകയായിരുന്നു. ഇതിന് സമാനമാണ് ഫ്‌ളവേഴ്‌സിന്റെ കാര്യത്തിലും ഉണ്ടാകുന്നത്. നേരത്തെ ഒരിക്കല്‍ ഫ്‌ളവേഴ്‌സ് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. പിന്നീട് മനോരമ മുന്നിലേക്ക് കുതിച്ചു. ഇതാണ് വീണ്ടും മാറി മറിയുന്നത്.

മലയാളത്തിലെ പത്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് മനോരമ. ചാനല്‍ രംഗത്തേക്ക് മനോരമ എത്തിയതും ഒന്നാം നമ്ബര്‍ ലക്ഷ്യമിട്ട്. എന്നാല്‍ ഈ ലക്ഷ്യത്തിലേക്ക എത്താന്‍ ഇനിയും മനോരമയ്ക്ക് ആയില്ല. വിനോദ ചാനലിലും കുത്തക ഏഷ്യാനെറ്റിന് തന്നെ. വിനോദ ചാനലുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് മനോരമയുടെ മഴവില്‍ മനോരമ ചാനല്‍.നേട്ടമുണ്ടായത് ഫ്‌ളവേഴ്‌സ് ചാനലിനും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യപ്പ സന്നിധിയിൽ ഉത്സവകാലം; ഇന്ന് നട തുറക്കും  (2 minutes ago)

സ്വർണവില കുറഞ്ഞു  (10 minutes ago)

48 കേന്ദ്രങ്ങൾ; ഒരു ദിവസം 4 പൊതുയോ​ഗം, തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് പിണറായി  (29 minutes ago)

പാചക വാതക ക്ഷാമം അതിരൂക്ഷം  (51 minutes ago)

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (1 hour ago)

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (1 hour ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (1 hour ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (2 hours ago)

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (2 hours ago)

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (3 hours ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (3 hours ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (10 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (11 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (11 hours ago)

Malayali Vartha Recommends