പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിലെ തടയണ കേസില്‍ സര്‍ക്കാര്‍ 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

പിവി അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിലെ തടയണ കേസില്‍ സര്‍ക്കാര്‍ 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. തടയണ പൊളിച്ചു നീക്കാന്‍ എന്ത് നടപടിയെടുത്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. അതേ സമയം തടയണ അനധികൃതമെന്നും പൊളിച്ചു നീക്കേണ്ടതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പാറയ്ക്കു മുകളില്‍ വെള്ളം കെട്ടി നിര്‍ത്തിയാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.ഇവിടെ ഉരുള്‍പ്പൊട്ടലുണ്ടായതിന് പിന്നാലെ പാര്‍ക്കിന് സ്റ്റോപ് മെമോ നല്‍കിയിരുന്നു.ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫീസറാണ് സ്റ്റോപ് മെമോ നല്കിയിരിക്കുന്നത്. ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാണ് നിര്‍ദ്ദേശം
https://www.facebook.com/Malayalivartha


























