Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

ചിത്തിര ആട്ടവിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമല നടതുറക്കുന്നതിനു മുന്നോടിയായി ശബരിമലയിൽ വീണ്ടും ഇന്ന് മുതൽ നിരോധനാജ്ഞ; നടയടയ്ക്കുന്നത് വരെ ഭക്തരെ അല്ലാതെ മറ്റാരെയും പമ്പയിലേക്ക് കടത്തിവിടില്ല; പോലീസ് ശനിയാഴ്ച മുതൽ അവിടങ്ങളിൽ നിലയുറയ്ക്കും

03 NOVEMBER 2018 09:07 AM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ വീണ്ടും ഇന്ന് മുതൽ നിരോധനാജ്ഞ. ഇന്ന് അർധരാത്രിമുതൽ ചൊവ്വാഴ്ച അർധരാത്രിവരെ ഇലവുങ്കൽ മുതൽ സന്നിധാനം വരെ ജില്ലാ കളക്ടർ പി.ബി. നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ചിത്തിര ആട്ടവിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമല നടതുറക്കുന്നതിനു മുന്നോടിയായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് .കടുത്ത സുരക്ഷാ വലയമാണ് പോലീസ് പത്തനംതിട്ട മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ മാത്രമേ തീർഥാടകരെ നിലയ്ക്കലിൽനിന്ന് പമ്പയിലേക്കും അവിടെനിന്ന് സന്നിധാനത്തേക്കും കടത്തിവിടൂ. സുരക്ഷാ പരിശോധനകൾക്കുശേഷമാകും ഇത്. ഭക്തരല്ലാതെ ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടുകയോ തങ്ങാൻ അനുവദിക്കുകയോ ചെയ്യില്ല.വടശേരിക്കര, ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവ പ്രത്യേക സുരക്ഷാമേഖലയാക്കി പ്രഖ്യാപിച്ചു. ഇൗ പ്രദേശങ്ങളുടെ നിയന്ത്രണം ഇന്ന്മുതൽ പോലീസ് ഏറ്റെടുക്കും.


ദക്ഷിണമേഖലാ എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ രണ്ട് ഐ.ജി.മാർ, അഞ്ച് എസ്.പി.മാർ, 10 ഡിവൈ.എസ്.പി.മാർ എന്നിവരുൾപ്പെടെ 1200 പോലീസുകാരെയാണ് നിയോഗിച്ചത്. ശനിയാഴ്ചമുതൽ വടശേരിക്കര, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ നാല് സെക്ടറുകളിലാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. അഞ്ചാം തീയതി ശബരിമല ദര്‍ശനത്തിനു യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് സുസജ്ജമെന്ന് പത്തനംതിട്ട എസ്പി ടി. നാരായണൻ അറിയിച്ചിരുന്നു‍.

യുവതീപ്രവേശം തടയാൻ വിവിധ സംഘടനകൾ ഒരുങ്ങുന്നതിനാൽ നിലയ്ക്കലിലേക്ക് വരുന്ന വാഹനങ്ങൾ പോലീസ് പരിശോധിക്കും. എരുമേലി, ളാഹ, ഇലവുങ്കൽ എന്നിവിടങ്ങളിൽ പോലീസ് യാത്രക്കാരുടെ വാഹന നമ്പറും വിവരങ്ങളും ശേഖരിക്കും.

യുവതീപ്രവേശം തടയാൻ ആർ.എസ്.എസ്. നേതൃത്വത്തിലുള്ള കൂട്ടായ്മയും സന്നിധാനത്തും പരിസരത്തുമുണ്ടാകും. മുതിർന്ന ആർ.എസ്.എസ്. നേതാവാണ് നീക്കങ്ങൾ ഏകോപിപ്പിക്കുന്നത്. തുലാമാസപൂജാ സമയത്ത് ചെയ്തതുപോലെ ശരണംവിളിച്ചുള്ള സമരമാണ് ആലോചിക്കുന്നത്. ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകരെ 24 മണിക്കൂർ സന്നിധാനത്ത് തുടരാൻ അനുവദിക്കുമെന്നതിനാൽ പ്രതിരോധം എളുപ്പമാണെന്നാണ് അവരുടെ വിലയിരുത്തൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ഓഹരി വിപണി.... നേട്ടത്തോടെ വ്യാപാരം, ബിഎസ്ഇ സെൻസെക്‌സ് ആയിരത്തോളം പോയിന്റ് ഉയർന്നു, നിഫ്റ്റി 23,000ലേക്ക്  (2 hours ago)

ഒൺലിഫാൻസിന്റെ ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... 40 റൺസിന് വിജയിച്ച ഓസ്‌ട്രേലിയൻ വനിതാ ടീം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കി  (3 hours ago)

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം  (3 hours ago)

വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം പരാജയം  (3 hours ago)

കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി  (3 hours ago)

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (4 hours ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (4 hours ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (4 hours ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (4 hours ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (4 hours ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (5 hours ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (5 hours ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (5 hours ago)

മൈസൂരുവിനടുത്ത് സ്വകാര്യ ബസ് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...  (5 hours ago)

Malayali Vartha Recommends