ചിത്തിര ആട്ടത്തിരുനാള്‍ വിശേഷം വിശേഷമാക്കാന്‍ 12 യുവതികള്‍; തുലാമാസ പൂജകള്‍ക്കിടെ പരാജയപ്പെട്ട ദൗത്യം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരും പോലീസും, അതേനാണയത്തില്‍ പ്രതിരോധിക്കാന്‍ ഭക്തരും

ശബരിമലയില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് . സന്നിധാനത്ത് അടക്കം 4 ഇടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും . നിലയ്ക്കല്‍, ഇലവുങ്കല്‍ , പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇന്ന് മുതല്‍ പത്തനംതിട്ട ജില്ല കനത്ത പൊലീസ് കാവലിലാകും. അതിശക്തമായ പ്രതിരോധ സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്. സന്നിധാനത്ത് മാദ്ധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.
ചിത്തിര ആട്ടത്തിരുനാള്‍ വിശേഷ പൂജകള്‍ക്കായി അഞ്ചിന് നടതുറക്കാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വടശേരിക്കര മുതല്‍ സന്നിധാനം വരെ നാലു മേഖലകളായി പൊലീസ് തിരിച്ചു. ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത് ഉള്‍പ്പെടെ മുഴുവന്‍ ഉദ്യോഗസ്ഥരും നാളെ മുതല്‍ സന്നിധാനത്തെത്തും ,പമ്പയിലും നിലയ്ക്കലുമായി നിലയുറപ്പിക്കും. 5 ന് രാവിലെ എട്ടു മണിക്ക് ശേഷം മാത്രമേ മാദ്ധ്യമ പ്രവര്‍ത്തകരെ പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശിപ്പിക്കുകയുള്ളൂ . ഭക്തരെ ഉച്ചയോടു കൂടി മാത്രമേ നിലയ്ക്കല്‍ നിന്നു പമ്പയിലേക്കും സന്നിധാനത്തേക്കും കടത്തി വിടു. ശക്തമായ തിരച്ചില്‍ എല്ലാവാഹനങ്ങളിലുമുണ്ടാകും. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പ്രത്യേക സുരക്ഷ പരിശോധന നടത്തും.
12 യുവതികള്‍ സന്നിധാനത്ത് പ്രവേശനം ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കളക്ടറെ സമീപിച്ചതായും സൂചനയുണ്ടെന്ന് ജനം ടി വി റിപ്പോര്‍ട്ട്് ചെയ്തു .നിലവില്‍ യാതൊരുവിധ ക്രമസമധാന പ്രശ്‌നവും ഇല്ലാത്ത മേഖലകളില്‍ പോലീസ് ബോധപൂര്‍വ്വം യുദ്ധ സമാനമായ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി ജെ പി പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേ സമയം വിവിധ വാട്‌സാപ് ഗ്രൂപ്പ്, ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ എന്നിവയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സംശയാസ്പദമായി എന്തു കണ്ടാലും നടപടി എടുക്കാനാണ് പൊലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.കലാപം ആഹ്വാനം ചെയ്യുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























