പട്ടിണി പാവങ്ങൾക്ക് ബി.ജെ.പിയുടെ ദീപാവലി സമ്മാനം ; 330 കോടിരൂപ ചെലവിൽ 100 മീറ്റര്‍ ഉയരത്തില്‍ 'ശ്രീരാമ പ്രതിമ' പണിയാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

100 മീറ്റര്‍ ഉയരത്തില്‍ 'ശ്രീരാമ പ്രതിമ' പണിയാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 3000 കോടി രൂപ ചെലവില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്രര്‍ ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ചതിന് പിന്നാലെയാണ് ശ്രീരാമ പ്രതിമയുമായി ബി.ജെ.പി എത്തുന്നത്. സരയൂ നദിക്കരയില്‍ നിന്ന് 36 മീറ്റര്‍ മാറിയാണ് പ്രതിമ സ്ഥാപിക്കുക. 100 മീറ്റര്‍ ഉയരത്തിൽ നിർമിക്കുന്ന പ്രതിമക്ക് 330 കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്.
ദീപാവലി സമ്മാനമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ഋഷികേശ് ഉപാധ്യായ പി ടി ഐ യോട് പറഞ്ഞു. മണ്ണ് പരിശോധന നടത്തിയതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ഉപാധ്യായ പറഞ്ഞു. സന്ത് തുളസീദാസ് ഘട്ടിന്റെ പ്രതിമയ്ക്കടുത്ത് തന്നെയായിരിക്കും രാമനും സ്ഥലം കണ്ടെത്തുക. കൂടാതെ അയോദ്ധ്യ പുനര്‍ നിര്‍മ്മാണത്തിനായി 300 കോടിയുടെ പദ്ധതികളും സര്‍ക്കാരിന്റെ പരിഗണയിലുണ്ടെന്ന് പാണ്ഡെ വ്യക്തമാക്കി.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതിക്ക് ശേഷമായിരിക്കും പദ്ധതികള്‍ തുടങ്ങുക. ശ്രീരാമ പ്രതിമ കൂടാതെ രാമകഥാ ഗ്യാലറി, മ്യൂസിയം എന്നിവയും പദ്ദതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. 'നവ്യ അയേദ്ധ്യ' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രതിമ നിര്‍മ്മാണം നടത്തുക. സംസ്ഥാനത്തെ തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ശ്രീരാമ പ്രതിമ നിര്‍മ്മിക്കുന്നത്. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























