പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി ജ്വല്ലറി ഉടമ ആത്മഹത്യ ചെയ്തു

നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ ജ്വല്ലറി ഉടമ ആത്മഹത്യ ചെയ്തു. നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായിരുന്ന കുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥന്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
വിശ്വനാഥൻ വീണത് കെട്ടിടത്തിന് അരികിലുള്ള ഷെഡ്ഡിന് മുകളിലേയ്ക്കാണ്. ഷെഡ്ഡിന്‍റെ മുകൾ ഭാഗം തകർന്ന് അദ്ദേഹം താഴേയ്ക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശ്വനാഥനെ ഉടൻ ചികിത്സയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. ആശുപത്രിയിൽ ഭാര്യയും വിശ്വനാഥന്‍റെ ഒപ്പമുണ്ടായിരുന്നു.
കസ്റ്റഡിയിലിരിക്കെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച വിശ്വനാഥൻ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയെന്നാണ് പ്രാഥമിക വിവരം. കോടികളുടെ സാമ്പത്തിക ബാധ്യതയുടെ പേരിൽ പാപ്പർ ഹർജി സമർപ്പിച്ച വിശ്വനാഥനും ഗ്രൂപ്പ് ഉടമകളായ ഭാര്യയ്ക്കും മകൾക്കും മരുമകനുമെതിരെ പിന്നീട് പൊലീസ് 14 കേസുകൾ ചുമത്തിയിരുന്നു.
കുന്നത്തുകളത്തിലിന്‍റെ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർ ‘കുന്നത്തുകളത്തിൽ ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ’ എന്ന പേരിൽ ജൂണിൽ നടത്തിയ പ്രതിഷേധങ്ങൾക്കു ശേഷമാണ് വിശ്വനാഥനും കുടുംബാംഗങ്ങളും അറസ്റ്റിലായത്.
നിക്ഷേപ തട്ടിപ്പ് കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. കസ്റ്റഡിയില്‍ ഇരിക്കെയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ അസുഖത്തെ തുടര്‍ന്ന് ചികിത്സതേടി എത്തിയ ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.deathകുന്നത്തുകളത്തില്‍ ഡിപ്പോസിറ്റേഴ്‌സ് അസോസിയേഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമക്കും, ഭാര്യക്കും മക്കള്‍ക്കുമെതിരെ 14 കേസുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. പണം നിക്ഷേപിച്ചവര്‍ ജൂണ്‍ മുതല്‍ പ്രധിഷേധം നടത്തിയിരുന്നു. അതിനു ശേഷമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























