പുര കത്തുമ്പോൾ വാഴ വെട്ടുന്നു; ശബരിമല ക്ഷേത്രത്തോട് വനംവകുപ്പ് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നു ;ദേവസ്വം ബോർഡ് പ്രസിഡന്റ് എ .പദ്മകുമാർ

ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. ശബരിമല ക്ഷേത്രത്തോട് വനംവകുപ്പ്ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പുരകത്തുേമ്പാൾ വാഴ വെട്ടാം എന്ന നിലയിലാണ് ചിലരുടെ പ്രതികരണം. അത്യാവശ്യ സൗകര്യങ്ങളൊരുക്കുന്നതിൽ പോലും വനംവകുപ്പ് ഇടപെടുന്നു. മാസ്റ്റർപ്ലാൻ ചൂണ്ടിക്കാട്ടി വനംവകുപ്പ് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിലെ അനധികൃത നിർമാണങ്ങൾ നീക്കണമെന്നാണ് ദേവസ്വംബോർഡിന്റെയും നിലപാട്. എന്നാൽ ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കണം. മണ്ഡലകാലത്തിന് മുന്നോടിയായി നിലക്കലിൽ 10,000 പേർക്ക് വിരിവെക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇനിയൊരു 10,000 പേർക്ക് കൂടി ഇവിടെ വിരിവെക്കാനുള്ള സൗകര്യം ഒരുക്കാനാണ് ശ്രമം. ചെങ്ങന്നൂർ ശബരിമല തീർഥാടനത്തിലെ ബേസ് ക്യാമ്പായി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. 20 ഇടത്താവളങ്ങൾ കൂടി വികസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട് . നവംബർ 15നകം ദേവസ്വം ബോർഡും സർക്കാരും എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിച്ച് പൂജാതി കർമ്മങ്ങൾ നടത്തി കൊണ്ടുപോകുകയാണ് ദേവസ്വം ബോർഡിന്റെ ചുമതല. മനസമാധാനത്തിനുവേണ്ടിയാണ് ആളുകൾ ശബരിമലയിൽ എത്തുന്നത്. അവിടെ സമാധാനം ഉണ്ടാകണമെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.
ശിവദാസെൻറ മരണകാരണം കണ്ടത്തേണ്ടത് പൊലീസാണ്. ചിത്തിര ആട്ട വിശേഷവുമായി ബന്ധപ്പെട്ട ചടങ്ങുകൾ സുഗമമായി നടക്കും. തെൻറ രാജിക്കായി സമ്മർദമില്ലെന്നും പത്മകുമാർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























