Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കോട്ടയം ആദരിച്ചിരുന്ന വ്യവസായിയില്‍ നിന്ന് തട്ടിപ്പുകാരനിലേക്ക്; പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ജ്വല്ലറി ഉടമ വിശ്വപ്പന്‍ എന്ന വിശ്വനാഥന്റെ ആത്മഹത്യയ്ക്കു പിന്നില്‍...

03 NOVEMBER 2018 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കുമരകത്ത് പ്രതാപിയായിരുന്ന വാസുദേവന്റെ മകന്‍ വിശ്വനാഥന്‍ എന്ന കോട്ടയത്തുകാരുടെ വിശ്വപ്പന്റെ വളര്‍ച്ചയും, വീഴ്ചയും ഒടുവില്‍ ആത്മഹത്യയിലൊളിപ്പിച്ച നൊമ്പരങ്ങളും ആരുടെയും കണ്ണുനിറയ്ക്കും. ചിട്ടി തട്ടിപ്പുകാരന്‍, കള്ളന്‍ എന്നൊക്കെ താന്‍ സ്‌നേഹിച്ചവര്‍ ആക്രോശിച്ചു മുന്നിലെത്തിയപ്പോള്‍ വിഷാദരോഗിയായി മാറിയ വിശ്വപ്പന്‍ ഭാര്യയുടെയും, മക്കളുടെയും മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞു പറഞ്ഞു. ഞാനീ ജീവിതം അവസാനിപ്പിക്കും.

ഒടുവിലതു ചെയ്തു. കുറ്റപ്പെടുത്തലുകളില്ലാത്ത തകര്‍ച്ചകളില്ലാത്ത ലോകത്തേക്ക് വിശ്വപ്പന്‍. കസ്റ്റഡിയിലിരിക്കെ ചികിത്സക്കായി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ കഴിയവേ പോലീസുകാരുടെയും, ഭാര്യയുടെയും കണ്ണുവെട്ടിച്ച് കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്നു ചാടി വിശ്വനാഥന്‍ ആത്മഹത്യ ചെയ്തു. ബിസിനസ്സിലെ താളപ്പിഴകള്‍ മരണത്തിലെത്തിച്ച വിശ്വനാഥന്റെ ജീവിതത്തിലൂടെ ഒരു യാത്ര. കുമരകത്ത് അച്ഛന്‍ തുടങ്ങിയ ചിട്ടിക്കമ്പനിയായിരുന്നു വിശ്വനാഥന്റെ ബിസിനസ്സ് ആരംഭം. നാട്ടുകാരുടെ കണ്ണിലുണ്ണി, വിശ്വസ്തന്‍. പിന്നീട് കോട്ടയത്ത് പുളിമൂട് ജംഗ്ഷനിലും ചിട്ടിക്കമ്പനിയുടെ ഓഫീസ് തുറന്നു. കുമരകം, തിരുവാര്‍പ്പ്, നാട്ടകം തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി പേരുമായി അടുത്തബന്ധം. എല്ലാവര്‍ക്കും വിശ്വനാഥനെയും, ചിട്ടിക്കമ്പനിയെയും ഏറെ വിശ്വാസമായിരുന്നു.

അനിയന് കുമരകത്തുള്ള ചെറിയ ജൂവലറി, വിശ്വനാഥനില്‍ ജൂവലറി ബിസിനസ്സിലുള്ള താത്പര്യമുണ്ടാക്കി. സെന്‍ട്രല്‍ ജംഗ്ഷനിലുള്ള പ്രക്കാട്ട് ജൂവലറി വാടകയ്‌ക്കെടുത്തു. തിരുവല്ലയിലും, ചെങ്ങന്നൂരും, ചങ്ങനാശേരിയിലുമൊക്കെ ബ്രാഞ്ചുകളും തുടങ്ങി. ആരെയുമതിശയിപ്പിക്കുന്ന വേഗതയിലാണ് കുന്നത്തുകളത്തില്‍ കോട്ടയത്തു വിജയിച്ചത്. പിടിച്ച ചിട്ടിപ്പണം വിശ്വനാഥനു തന്നെ ഡിപ്പോസിറ്റ് കൊടുക്കാനായിരുന്നു ഇടപാടുകാരിലേറെപ്പേര്‍ക്കും താത്പര്യം. ഈ പണം കോട്ടയത്തെ ചെറുകിട ബിസിനസ്സുകാര്‍ക്കു കടമായി കൊടുത്തും, സ്വര്‍ണ്ണക്കടയില്‍ മുടക്കിയും സൂക്ഷ്മതയോടെ വിശ്വനാഥന്‍ നീങ്ങി. നഗരമധ്യത്തില് സെന്ട്രല് ജംഗ്ഷനില് തന്നെ കോടികള് വിലയുള്ള സ്ഥലവും, ജൂവലറിയുമുണ്ട്. കണ്ണായ സ്ഥലത്തു തന്നെയാണ് ഈ ജൂവലറി പ്രവര്ത്തിക്കുന്നതും. സ്വര്ണ്ണക്കടകൂടാതെ കുന്നത്തുകളത്തില് ഫിനാന്‌സും, ചിട്ടിഫണ്ടും പ്രവര്ത്തിക്കുന്നുണ്ട്. കോട്ടയം സെന്ട്രല് ജംഗ്ഷനിലും, ചെങ്ങന്നൂരിലും, കുമരകത്തും ജൂവലറികള്‍. ചിട്ടി ഫണ്ടിന്റെ പ്രധാന ഓഫിസ് ബേക്കര് ജംഗ്ഷനിലെ സി.എസ്‌ഐ ബില്ഡിംഗിലാണ്. ചങ്ങനാശേരി, കോട്ടയം ചന്തക്കവല, എന്നിവിടങ്ങളിലും ഓഫിസുകള് നിലവിലുണ്ട്. ചിട്ടി കമ്ബനിയുടെ ഔദ്യോഗിക കണക്കു പ്രകാരം 50 കോടിക്കു മുകളിലുള്ള ചിട്ടി ഇടപാടുകള് നടക്കുന്നുണ്ട്.

ഇതിനിടയില്‍ ജൂവലറി ബിസിനസ്സിലെ പാര്‍ട്ണര്‍ സേഠിന്റെ മരണം വിശ്വനാഥനെ ഉലച്ചു. ഇവര്‍ക്കിടയില്‍ ധാരാളം പണമിടപാടുണ്ടായിരുന്നു. ആരോടും ഒന്നും പറയാത്ത പ്രകൃതമായിരുന്നു. പണമൊത്തിരി ഈ വകയില്‍ നഷ്ടമായെന്ന് അടുപ്പക്കാര്‍ പറയുന്നു.

കോട്ടയത്തു തെക്കും ഭാഗത്ത് വലിയൊരു വീടുവാങ്ങി. രണ്ടു പെണ്‍മക്കളും ഒരാണ്‍ കുട്ടിയുമുണ്ടായിരുന്നു വിശ്വനാഥന്. കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന മകന്റെ മരണം വിശ്വനാഥനെ ഏറെ തളര്‍ത്തി. ജീവിതത്തില്‍ താന്‍ പരാജയപ്പെടുമെന്ന് അടുപ്പക്കാരോട് പറഞ്ഞു.

ജൂവലറി വ്യാപാരത്തിലെ പ്രശ്‌നങ്ങള്‍ വിശ്വനാഥനെ വലച്ചു. ഇതിനിടയില്‍ പെണ്‍മക്കളുടെ വിവാഹവും കഴിഞ്ഞു. മരുമക്കളുടെ നോട്ടപ്പിശകും ആര്‍ഭാടവും ബിസിനസ്സിനെ താളം തെറ്റിച്ചു.

കഴിഞ്ഞ ജൂണിലാണ് കുന്നത്ത് കളത്തില് ജുവലറി ചിട്ടിഫണ്ട് ഉടമ കാരാപ്പുഴ തെക്കും ഗോപുരം ജിനോഭവനില് വിശ്വനാഥനും ഭാര്യ രമണിയും മരുമകന് ജയചന്ദ്രനും മകള് നീതുവും തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് റിമാന്ഡിലാകുന്നത്. ചിട്ടിയും ജുവലറി ബിസിനസും തകര്ന്നതിനെ തുടര്ന്ന് വിശ്വനാഥന് പാപ്പര് ഹര്ജി സമര്പ്പിച്ചത് ഏറെ ചര്ച്ചയായിരുന്നു. തുടര്ന്ന് നിക്ഷേപകര് സമരവും പ്രതിഷേധവുമായി രംഗത്ത് എത്തുകയായായിരുന്നു. തുടര്ന്നാണ് പ്രതിഷേധം ആളിപ്പടര്ന്നതും വെസ്റ്റ് പൊലീസ് അന്വേഷണം നടത്തി വിശ്വനാഥന് അടക്കുമുള്ളവരെ അറസ്റ്റ് ചെയ്തതും.

1600 പേരാണ് നിക്ഷേപം നഷ്ടപ്പെട്ടതായി പൊലീസ് സ്‌റ്റേഷനില് പരാതി നല്‍കിയിരുന്നത്. 150 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് ഇതുവരെയുള്ള കണക്ക്. കെ വി വിശ്വാനാഥനെ കൂടാതെ ഭാര്യ രമണി (66), മക്കളായ ജീത്തു (39), നീതു (35), മരുമക്കള് ഡോ. സുനില്ബാബു, ഡോ. ജയചന്ദ്രന് എന്നിവര്‌ക്കെതിരെയാണ് അന്വേഷണവും അറസ്റ്റും നടന്നത്. ജൂണ് 18നു പാപ്പര് ഹര്ജി ഫയല് ചെയ്തശേഷം വിശ്വനാഥനും കുടുംബാംഗങ്ങളും ഒളിവില് പോയിരുന്നു. 150 കോടി രൂപ നഷ്ടപ്പെട്ടെന്നു കാണിച്ച് 1650 നിക്ഷേപകരാണു കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനില് പരാതി നല്കിയത്.

തൃശൂരിലെ ഒളിത്താവളത്തില് നിന്ന് ഡോ.ജയചന്ദ്രനും നീതുവും ആണ് ആദ്യം പിടിയിലായത്. ഇവരില് നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില് മറ്റൊരു ഒളിത്താവളത്തില് നിന്നു വിശ്വനാഥനെയും ഭാര്യ രമണിയെയും പൊലീസ് കസ്റ്റഡിയില് എടുക്കുകയായിരുന്നു. ഒക്‌ടോബര്‍ 19ന് ആണു മുന്നറിയിപ്പില്ലാതെ കുന്നത്തുകളത്തില് ഗ്രൂപ്പിന്റെ പണമിടപാടു സ്ഥാപനങ്ങളും ജൂവലറികളും അടച്ചത്. വ്യാഴാഴ്ചയാണ് വിശ്വനാഥന് ജാമ്യം കിട്ടിയത്. കടുത്ത മാനസിക സംഘര്ഷത്തിലായിരുന്നു വിശ്വനാഥന്. ഒപ്പം അപമാനവും നാണക്കേടും.

ചിട്ടിയില് നിന്നും മറ്റും ലഭിച്ച പണം മരുമക്കള് വകമാറ്റാന് ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള് തുടങ്ങുന്നതെന്നാണ് സൂചന. കമ്ബനി കടം കയറി മുടിയുമെന്ന് ഉറപ്പായപ്പോള് തന്നെ വിശ്വനാഥന് മാനസികമായി തകര്ന്നു. അറസ്റ്റിലായതോടെ നാണക്കേടുമായി. ജൂവലറിയുടെ തിരുവല്ല ഷോറൂം നാളുകള്ക്കു മുമ്‌ബേ അടച്ചുപൂട്ടിയിരുന്നു. ചിട്ടിസ്ഥാപന ഉടമ മുങ്ങിയതായി വാര്ത്ത പരന്നതോടെ കുന്നത്തുകളത്തില് ജൂവലറിക്കും ചിട്ടിസ്ഥാപനത്തിനും മുന്നില് ഇടപാടുകാരായ നിരവധി പേര് തടിച്ചുകൂടിയരുന്നു. കോട്ടയം പൊലീസ് സ്ഥലത്തെത്തി ഇവരെ സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തി അവരില്‌നിന്നു പരാതി എഴുതി വാങ്ങുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നം നിയമ നടപടിയിലേക്ക് നീങ്ങിയത്. സെന്ട്രല് ജംഗ്ഷനിലെ ജൂവലറി അടഞ്ഞു കിടന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള സംശയങ്ങള് ഉയര്ന്നത്. തുടര്ന്നു നടത്തിയ പരിശോധനയിലാണ് കമ്ബനി പൊട്ടിയതായും, ഭാര്യയും ഭര്ത്താവും പാപ്പര് ഹര്ജി സമര്പ്പിച്ചതായും അറിയാന് സാധിച്ചത്.

വിശ്വനാഥന് പിടിയിലായതോടെ എല്ലാം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കുണ്ടായിരുന്നു. എന്നാല് തന്റെ കമ്ബനിയില് പാവങ്ങള് നിക്ഷേപിച്ച തുക എങ്ങോട്ട് വകമാറ്റിയെന്നതില് വിശ്വനാഥന് ഒരു പിടിയുമില്ലായിരുന്നു. മക്കളും മരുമക്കളും എല്ലാ കുറ്റവും വിശ്വനാഥിനില് ചാര്ത്തിയെന്നാണ് സൂചന. ഇതോടെ പൊലീസിന് പോലും കൃത്യമായ ഉത്തരം നല്കാനാല് വിശ്വനാഥന് കഴിഞ്ഞിരുന്നില്ല. ഇതും മാനസിക പരിമുറുക്കം ഇരട്ടിച്ചു. ഇതാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (59 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (1 hour ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (1 hour ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (1 hour ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (1 hour ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (2 hours ago)

INDIA കരുതലോടെ ഇന്ത്യ  (2 hours ago)

Malayali Vartha Recommends