ശബരിമലയില്‍ മുപ്പത് മണിക്കൂർ കൂടി സമരം ചെയ്യാൻ വിശ്വാസികൾ മുന്നോട്ട് വരണo; പൊലീസിനെ പ്രകോപിച്ചും വിശ്വാസികളെ ഇളക്കുന്ന തരത്തിലുമുള്ള പ്രകോപനപരമായ പ്രസ്താവന നടത്തി രാഹുൽ ഈശ്വർ

ശബരിമലയില്‍ കോടതി വിധിയെ പ്രതിരോധിക്കാനും സമരം ചെയ്യാനും മുപ്പത് മണിക്കൂർ കൂടി വിശ്വാസികൾ മുന്നോട്ട് വരണമെന്ന് രാഹുൽ ഈശ്വർ. പോലീസിനെ വെല്ലുവിളിച്ചും വിശ്വാസികളെ ഇളക്കുന്ന തരത്തിലുമുള്ള പ്രകോപനപരമായ പ്രസ്താവനയാണ്ഫെയ്‌സ്ബുക്ക് ലൈവിലുടെയാണ് വീണ്ടും രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരിക്കുന്നത്. വീണ്ടും ശബരിമല സന്നിധാനത്തേക്ക് എത്താനുള്ള വഴിയെത്തി. പൊലീസുകാര്‍ നല്ല തയ്യാറെടുപ്പിലാണ്. നമ്മളും നല്ല തയ്യാറെടുപ്പിലാണെന്ന് രാഹുല്‍ ഈശ്വര്‍
പറയുന്നുണ്ട്.
അഞ്ചു ദിവസം പ്രതിരോധിക്കാന്‍ സാധിച്ചതു പോലെ ഒരു ദിവസം കൂടി സാധിച്ചാല്‍ ചരിത്ര വിജയമാണ് നമ്മെ കാത്തിരിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു. ഈ സമയം കൂടി മറികടക്കാനായാൽ 13 ന് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ഈശ്വർ പറഞ്ഞു. പമ്പ പോലീസ് സ്‌റ്റേഷന്റെ മുന്നിലെത്തിയും, പോലീസ് വാഹനവും, ബാരിക്കേടുമായെത്തിയ വാനുമെല്ലാം ഷൂട്ട് ചെയ്തുമാണ് വീഡിയോ.
ചിത്തിര ആട്ട വിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമല വീണ്ടും നട തുറക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഈശ്വർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത് . സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ശബരിമലയില്‍ നാലിടിത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി കേരള പോലീസ് അറിയിച്ചു. 50 വയസിനുമുകളിലുള്ള നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 2300 പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. വിവിധ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും പോസ്റ്റുകളും പോലീസ് നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha

























