ലിംഗനീതി എന്നാല്‍ ലിംഗമുള്ളവര്‍ക്കുള്ള നീതി എന്നായിരിക്കുമോ കവി ഉദ്ദേശിച്ചത്? ശബരിമല വിഷയത്തിൽ സുഗതകുമാരിക്കെതിരെ കെ ആര്‍ മീര

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കവി സുഗതകുമാരിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് എഴുത്തുകാരി കെ ആര്‍ മീര. ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമായാല്‍ ലിംഗനീതി ഉറപ്പാക്കാനാവില്ലെന്നായിരുന്നു സുഗതകുമാരി പ്രതികരിച്ചത്. ശബരിമല പ്രവേശനം സാധ്യമായാല്‍ ഇവിടുത്തെ സ്ത്രീകളുടെ പദവി ഉയരുമോ എന്നും കേരളത്തില്‍ സ്ത്രീകള്‍ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലേ എന്നും സുഗതകുമാരി പ്രതികരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി കെ ആര്‍ മീര രംഗത്തെത്തിയിരിക്കുന്നത്.
കെ .ആർ മീരയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;
യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ ലിംഗനീതി നടപ്പാകുകയില്ല എന്നു കവി സുഗതകുമാരി.
'ലിംഗനീതി' എന്ന പദത്തിലൂടെ 'ലിംഗമുള്ളവര്‍ക്കുള്ള നീതി ' എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നത്?, എന്നാണ് കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചത് .
ശബരിമലയ്ക്ക് താങ്ങാനാകാത്തത്ര ആളുകളാണ് അങ്ങോട്ട് പോകുന്നതെന്നും ഇനിയും ലക്ഷകണക്കിന് സ്ത്രീകളെക്കൂടെ കൊണ്ടുപോകാനാണോ ഉദ്ദേശമെന്നും സുഗതകുമാരി ചോദിച്ചിരുന്നു. ഇത് ലിംഗ നീതിയുടെ പ്രശ്‌നമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അങ്ങനെയാണെങ്കില്‍ അതില്‍ വലിയ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടെന്നും സുഗതകുമാരി പറഞ്ഞു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു ഈ അഭിപ്രായപ്രകടനം.
https://www.facebook.com/Malayalivartha

























