Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

കേരളം വിശ്വാസികള്‍ക്കൊപ്പം ; നവോത്ഥാന മുന്നേറ്റത്തിന് പുരോഗമനമായ ചിന്തയല്ലേ വേണ്ടത്, നിങ്ങള്‍ എന്തിന് ഇത്തരം വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നു, എന്ന ചോദ്യത്തിന് ഉത്തരമായി മലയാളിവാര്‍ത്ത സര്‍വ്വേ...

04 NOVEMBER 2018 09:41 AM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ക്കും, സംവാദങ്ങള്‍ക്കും കേരളം വേദിയാകുന്നു. സുപ്രീം കോടതി വിധി വന്ന അന്നുമുതല്‍ കേരളത്തിലെ വിശ്വാസികളുടെ പ്രതിഷേധങ്ങളും, നാമജപയാത്രകളും യാതൊരുവിധി അജണ്ടകളുമില്ലാതെ മലയാളിവാര്‍ത്ത ലോകത്തോട് വിളിച്ചു പറഞ്ഞു. നവോത്ഥാന മുന്നേറ്റത്തിന് പുരോഗമനമായ ചിന്തയല്ലേ വേണ്ടത്, നിങ്ങള്‍ എന്തിന് ഇത്തരം വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നു, എന്ന ചോദ്യം ഒരുപാടു തവണ ഞങ്ങള്‍ക്കു നേര്‍ക്കുണ്ടായി. ആചാരങ്ങളും, അനുഷ്ഠാനങ്ങളും പൊളിച്ചെഴുതുമ്പോള്‍ വിശ്വാസികള്‍ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന അനേ്വഷണമാണിത്.

ലോകം മുഴുവനുമുള്ള മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് 24 മണിക്കൂര്‍ നീണ്ട ഒരു സര്‍വ്വേ ഫേസ്ബുക്ക്, യു ട്യൂബ്, സോഷ്യല്‍ മീഡിയ ഫ്‌ളാറ്റ്‌ഫോമിലും നേരിട്ടുകണ്ടു നടത്തിയ സര്‍വ്വേയിലുമായി ഞങ്ങളോട് സഹകരിച്ചത് ആയിരക്കണക്കിനാളുകള്‍. ഞങ്ങളുടെ ചോദ്യം ലളിതവും, നേര്‍ക്കുനേര്‍ ഉത്തരം നല്‍കാവുന്നതുമായിരുന്നു.

കേരളം വിശ്വാസികള്‍ക്കൊപ്പം എന്ന് അടിവരയിടുന്ന സര്‍വ്വേ റിപ്പോര്‍ട്ടാണ് ഞങ്ങള്‍ പുറത്തുവിടുന്നത്. മലയാളികള്‍ മതചിന്തകളില്ലാതെ ശബരിമല തങ്ങളുടെ വിശ്വാസവും സംസ്‌കാരവുമായി പ്രഖ്യാപിക്കുന്ന കാഴ്ച. ഭരണകൂടത്തിനും, നിയമനിര്‍മ്മാണ സഭകള്‍ക്കും മുന്നില്‍ വിനീതമായി ഞങ്ങളീ വികാരം സമര്‍പ്പിക്കുന്നു. കഴിഞ്ഞ മുപ്പതു ദിവസങ്ങളിലേറെയായി കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ സംഘര്‍ഷഭരിതമാക്കിയ വിശ്വാസി സമരങ്ങളും, പോലീസ് ഇടപെടലുകളും സാധാരണ മനസുകളെ ഒരുപാടു വേദനിപ്പിച്ചിരുന്നു.

ഇത് ഒരോര്‍മ്മപ്പെടുത്തലാണ്. സര്‍ക്കാരിനും, മുഖ്യമന്ത്രിക്കുമുള്ള ജനങ്ങളുടെ അപേക്ഷയാണ്.
ആള്‍ക്കൂട്ടത്തിന്റെ വികാരമല്ല ഒരു ജനതയുടെ അഭിലാഷമെന്ന് കരുതുന്ന ഭരണകര്‍ത്താക്കള്‍ തിരിച്ചറിയണം കേരളത്തിലെ മഹാഭൂരിപക്ഷവും ഒരൊറ്റ ഭാഷയില്‍ പറയുന്നു 'ശബരിമലയിലെ യുവതീ പ്രവേശനത്തെ ഞങ്ങള്‍ അനുകൂലിക്കുന്നില്ല'. കാലങ്ങളായി നിലനില്ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പെട്ടെന്നൊരു ദിവസം മാറുമ്പോള്‍ അവര്‍ക്ക് വിശ്വാസം തകരുന്നതായി തോന്നുക സ്വാഭാവികം.

യഥാര്‍ത്ഥ വിശ്വാസികള്‍ ആരെയും വെല്ലുവിളിക്കുന്നില്ല. അക്രമത്തിന് ആഹ്വാനം നല്കുന്നില്ല. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ അവര്‍ പ്രാര്‍ത്ഥനയിലാണ്. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതു തന്നെയെന്ന് മഹാഭൂരിപക്ഷവും ഉറപ്പിച്ചു പറയുന്നു. പക്ഷം പിടിക്കാതെ ജനമനസ്സുകളുടെ വികാരമറിയുകയായിരുന്നു ലക്ഷ്യം. പ്രവാസികളുള്‍പ്പെടെ സമൂഹത്തിന്റെ ഒരു പരിച്ഛേദം സര്‍വ്വേയില്‍ പങ്കാളികളായി.
ശബരിമല യുവതീ പ്രവേശനവിഷയവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും, സംവാദങ്ങളും നടക്കുന്നതിനിടയില്‍ വേറിട്ട ഒരു അനേ്വഷണ വഴിയാണ് ഞങ്ങള്‍ തേടിയത്. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി അന്തിമമാണെന്നറിയുമ്പോഴും, റിവ്യൂ ഹര്‍ജിയുടെ സാധ്യതകള്‍ തേടുമ്പോഴും, ഇതു സംബന്ധിച്ച് ആത്മാര്‍ത്ഥമായ ജനഹിതം അറിയുക എന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഞങ്ങള്‍ കരുതുന്നു.

മലയാളി വാര്‍ത്ത ഫേസ്ബുക്ക് പ്ലാറ്റ് ഫോമില്‍ നടത്തിയ സര്‍വ്വേയുടെ വിശദമായ റിസല്‍ട്ടിലേക്ക്
ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവര്‍ 19%
അനുകൂലിക്കുന്നില്ല എന്നു അഭിപ്രായം രേഖപ്പെടുത്തിയവര്‍ 81%

മലയാളിവാര്‍ത്ത യു ട്യൂബ് പ്ലാറ്റ്‌ഫോമില്‍ നടത്തിയ സര്‍വ്വേ റിസല്‍ട്ട്
ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവര്‍ 11%
അനുകൂലിക്കുന്നില്ല എന്ന അഭിപ്രായം രേഖപ്പെടുത്തിയവര്‍ 85%
അഭിപ്രായമില്ല എന്നു പറഞ്ഞവര്‍ 4%

മലയാളിവാര്‍ത്ത ടീം നേരിട്ടു നടത്തിയ സര്‍വ്വേ. ഈ സര്‍വ്വേ മുഖ്യമായും നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചവര്‍ - 14%
അനുകൂലിക്കുന്നില്ല എന്നു പറഞ്ഞവര്‍ 81%
അഭിപ്രായമില്ല എന്നു രേഖപ്പെടുത്തിയവര്‍ 5%
ഈ മൂന്ന് സര്‍വ്വേകളിലുമായി ഞങ്ങള്‍ക്കു ലഭിച്ച പ്രതികരണങ്ങള്‍ ക്രോഡീകരിച്ച് ഫൈനല്‍ റിസല്‍ട്ടായി കേരളത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു.

മലയാളിവാര്‍ത്ത അഭിപ്രായ സര്‍വ്വേയില്‍ ലഭിച്ച റിസല്‍ട്ട്
ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവര്‍ 14.66%
അനുകൂലിക്കാത്തവര്‍ 82.33%

മലയാളി വാര്‍ത്ത സര്‍വ്വേയില്‍ നിന്നു കൃത്യമായ കണ്ടെത്തലുകളാണ് ഞങ്ങള്‍ പുറത്തുവിടുന്നത്. സര്‍വ്വേയില്‍ പ്രതികരിച്ച 82.33% ശതമാനം ആളുകള്‍ പറയുന്നു ശബരിലെയിലെ യുവതീ പ്രവേശനത്തെ തങ്ങള്‍ അനുകൂലിക്കുന്നില്ല. കേരളത്തിലെ ഭൂരിപക്ഷ മനസ്സുകളുടെ വികാരമായി ഈ സര്‍വ്വേ ഫലത്തെ ഞങ്ങള്‍ കാണുന്നു.

കേരളത്തിലെ ഭൂരിപക്ഷ ജനങ്ങളും ജാതിമത വ്യത്യാസമില്ലാതെ ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നില്ല എന്ന വ്യക്തമായ സന്ദേശമാണ് ഈ സര്‍വ്വേയില്‍ ഞങ്ങള്‍ക്കു ലഭിച്ചത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നതിനൊപ്പം, ജനഹിതം തിരിച്ചറിയണമെന്നും, വിശ്വാസികള്‍ക്ക് ആചാര സംരക്ഷണത്തിനായി സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ കൈക്കൊള്ളണമെന്നും മലയാളിവാര്‍ത്ത അഭ്യര്‍ത്ഥിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (5 minutes ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (11 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (15 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (17 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (40 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

Malayali Vartha Recommends