ഉപഭോക്തൃതര്‍ക്ക പരിഹാര കോടതികളില്‍ അഞ്ചു ലക്ഷം വരെയുള്ള കേസിനു ഫീസ് ഒഴിവാക്കി

ഉപഭോക്തൃതര്‍ക്ക പരിഹാര കോടതികളില്‍ അഞ്ചുലക്ഷം രൂപയില്‍ താഴെയുള്ള നഷ്ടപരിഹാരക്കേസുകള്‍ നടത്താന്‍ കോടതിച്ചെലവ് ഒഴിവാക്കി. ഈ പരിധിയില്‍ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസുകളില്‍ നിലവിലുണ്ടായിരുന്ന കോര്‍ട്ട്ഫീസ് നിരക്ക് കുറച്ചും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
1987ലെ ഉപഭോക്തൃസംരക്ഷണനിയമത്തിലെ സെക്ഷന്‍ 9 എ ഭേദഗതിചെയ്താണ് സെപ്റ്റംബര്‍ 14ന് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. അഞ്ചുലക്ഷം രൂപവരെ നഷ്ടപരിഹാരം തേടിയുള്ള കേസുകളാണ് തര്‍ക്കപരിഹാരഫോറങ്ങളില്‍ കൂടുതലായി എത്തുന്നത്. ഇതിന് നേരത്തേ 200 രൂപ ഫീസ് നല്‍കണമായിരുന്നു. അഞ്ചുലക്ഷം മുതല്‍ പത്തുലക്ഷം വരെയുള്ള കേസുകള്‍ക്കുള്ള ഫീസ് നാനൂറില്‍ നിന്ന് 200 രൂപയായി കുറച്ചു. 10 മുതല്‍ 20 ലക്ഷം വരെ നഷ്ടപരിഹാരം തേടിയുള്ള കേസുകളില്‍ ഇനി 400 രൂപയുടെ ഫീസ് മതി. നിലവില്‍ 500 രൂപ കോര്‍ട്ട് ഫീസ് നല്‍കണമായിരുന്നു.
ഫോറങ്ങളില്‍ വരുന്ന കേസുകളില്‍ കോര്‍ട്ട് ഫീസ് നല്‍കണമെന്ന വകുപ്പാണു ഭേദഗതി ചെയ്തിട്ടുള്ളത്. ഉപഭോക്തൃ തര്‍ക്കഫോറങ്ങളുടെ ജില്ലാ പ്രസിഡന്റിന്റെ പേരില്‍ എടുക്കുന്ന ഡ്രാഫ്റ്റുകള്‍ മുഖേന ഫീസ് അടയ്ക്കാം.
" "
https://www.facebook.com/Malayalivartha

























