സംശയംതോന്നിയാൽ മുൻകൂർ കസ്റ്റടി ; ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട നാളെ തുറക്കാനിരിക്കെ സന്നിധാനത്ത് സംഘര്‍ഷ സാധ്യതയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; ആവശ്യമെങ്കില്‍ വനിതാ പോലീസിനെ സന്നിധാനത്ത് നിയോഗിക്കാൻ തീരുമാനം

ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട നാളെ തുറക്കാനിരിക്കെ സന്നിധാനത്ത് സംഘര്‍ഷ സാധ്യതയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്ത്രീകളെ അണിനിരത്തി ആര്‍എസ്എസും ബിജെപിയും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലയ്ക്കല്‍ മുതല്‍ സുരക്ഷ ശക്തമാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. അതിശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
ആവശ്യമെങ്കില്‍ വനിതാ പോലീസിനെ സന്നിധാനത്ത് നിയോഗിക്കാനും തീരുമാനമായെന്നാണ് വിവരം. പ്രതിഷേധക്കാരായ വനിതകള്‍ സന്നിധാനത്തെത്തിയാല്‍ തടയുന്നതിനായാണ് വനിതാ പോലീസിനെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ 50 വയസ് കഴിഞ്ഞ 32 വനിത പോലീസ് ഉദ്യോഗസ്ഥരോട് തയാറായി നില്‍ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാളെ ശബരിമല നട തുറക്കാനിരിക്കെ സംശയം തോന്നുന്നവരെ മുന്‍കരുതലായി കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തീരുമാനം. യുവതി പ്രവേശം തടയാന്‍ എത്തിയവരെന്ന് തോന്നിയാല്‍ മുന്‍കരുതലായി കസ്റ്റഡിയില്‍ എടുക്കാമെന്നാണ് തീരുമാനം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീര്‍ത്ഥാടകരെ കടത്തി വിടുക. ദര്‍ശനത്തിന് ശേഷം സ്വാമി അയ്യപ്പന്‍ റോഡിലൂടെ മാത്രം പുറത്തേക്കിറങ്ങാം.
അതേസമയം ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നു. കമാന്‍ഡോകളടക്കം 1850 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. നിലക്കല്‍, പമ്പ, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലായി പൊലീസിന്റെ നിരീക്ഷണ ക്യാമറകള്‍ക്കൊപ്പം 12 ഫെയ്‌സ് ഡിറ്റക്ഷന്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ചിത്തിര ആട്ടത്തിരുനാളിന് ക്ഷേത്രനട തുറക്കുന്നത്. പൂജകള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രി 10ന് നട അടക്കും. ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം, എന്നിവയും വിശേഷാല്‍ വഴിപാടുകളുമുണ്ടാകും. പിന്നെ മണ്ഡലകാല പൂജകള്‍ക്ക് വേണ്ടി നവംബര്‍ 16നാണ് നട തുറക്കുക.
ശബരിമലയുടെ ചരിത്രത്തിലാദ്യമായാണ് കണ്ണീര്‍വാതക, ജലപീരങ്കി സംവിധാനങ്ങള്‍ ഇക്കുറി സുരക്ഷാസംവിധാനങ്ങളുടെ ഭാഗമാകുന്നത്. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തടയുന്നവരെ കൈകാര്യം ചെയ്യാനാണിത്. എന്നാല്‍, ദര്‍ശനത്തിനു സംരക്ഷണം തേടി യുവതികളാരും സമീപിച്ചിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 20 അംഗ പോലീസ് കമാന്‍ഡോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് എത്തിക്കുന്ന കണ്ണീര്‍വാതക, ജലപീരങ്കി വാഹനങ്ങളായ വജ്രയും വരുണും ബേസ് ക്യാമ്പായ നിലയ്ക്കലില്‍ സദാസജ്ജമായിരിക്കും.
https://www.facebook.com/Malayalivartha

























